കോട്ടയം: പുതുപള്ളിയിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകള്‍ കൂടി. ബിജെപി അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലയുടെ സഹപ്രഭാരിയുമായ ടി.പി. സിന്ധു മോള് എന്നിവരെയാണ് സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പട്ടിക വിപുലപ്പെടുത്തിയത്.
അതേസമയം, ജെയ്ക് സി തോമസിനെ പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥിയായി സിപിഐഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുപ്പള്ളിയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കുമെന്നും പ്രതിപക്ഷം വിചാരണ ചെയ്യപ്പെടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കി. സര്‍ക്കാരിനെതിരായ രാഷ്ട്രീയ വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.