ബഹ്റൈന്‍> മലയാളി വിദ്യാര്‍ഥിയെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. ബഹ്റൈന്‍ ജുഫൈറിലെ താമസകെട്ടിടത്തിലെ 11ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ് കാണപ്പെട്ടത്. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന് അഹമ്മദ് (14) ആണ് മരിച്ചത്.അടുത്തിടെയാണ് ഈ കുടുംബം ഒമാനില്‍നിന്നും ബഹ്റൈനില്‍ താമസം തുടങ്ങിയത്.മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.