ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് ഉപരാഷ്ട്രപതിയിപ്പോള്. രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഉപരാഷ്ട്രപതിയുമായി സമ്പര്‍ക്കമുണ്ടായവര്‍ സൂക്ഷിക്കണമെന്നും പരിശോധന നടത്തണമെന്നും ഉപരാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു. റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങുകളില് ഉപരാഷ്ട്രപതി പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.