പഞ്ചാബ് : പഞ്ചാബിലെ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിനുള്ള നിര്‍ണ്ണായക യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ചരണ്‍ ജിത് സിങ് ചന്നിയും പി സി സി അധ്യക്ഷന്‍ നവ് ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തില്‍ ആയിരുന്നു. തുടര്‍ന്നാണ് എഐസിസി മൂന്നംഗ ഉപസമിതി രൂപീകരിച്ചത്. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും ഉടന്‍ തയ്യാറാകും. എന്‍ ഡി എ മുന്നണിയിലെ 70% സീറ്റുകളിലും സിഖ് വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് നീക്കം. അതേസമയം വിദ്വേഷ പ്രസംഗത്തില്‍ നവ് ജ്യോത് സിങ് സിദ്ദുവിന്റ ഉപദേശകനും മുന്‍ ഡി ജി പിയുമായ മുഹമ്മദ് മുസ്തഫക്കെതിരെ കേസെടുത്തു. അവശേഷിക്കുന്ന 31 സീറ്റുകളിലേക്കാണ് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനിരിക്കുന്നത്.
ഇതിനായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് അംബിക സോണി, പഞ്ചാബ് കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ അജയ് മാക്കന് എന്നിവരടങ്ങിയ ഉപസമിതിയെയാണ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്‍പത് വനിതകളായിരുന്നു ഉണ്ടായിരുന്നത്.