യുഎഇ : യുഎഇയില്‍ ഡ്രോണുകള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനുമായി ചേര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അബൂദബിയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ലൈറ്റ് സ്പോര്‍ട്സ് എയര്‍ ക്രാഫ്റ്റുകള്‍ അടക്കം എല്ലാത്തരം ഡ്രോണുകളും പറപ്പിക്കുന്നതിനാണ് യുഎഇ ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയരിക്കുന്നത്..ഡ്രോണുകളുടെ ദുരുപയോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കുന്നതിനും ദുഷ്പ്രവണതകള്‍ ഇല്ലാതാക്കുന്നതിനുമാണ് ഈ തീരുമാനമെന്നും എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.