• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാളയാർ പീഡന കേസ് : നാല് പേരുടെ നുണ പരിശോധന നടത്തണമെന്ന് സിബിഐ, കോടതിയിൽ അപേക്ഷ

by Web Desk 04 - News Kerala 24
August 14, 2023 : 5:21 pm
in Kerala, News
Reading Time: 1 min read
0
A A
0
വാളയാർ പീഡന കേസ് : നാല് പേരുടെ നുണ പരിശോധന നടത്തണമെന്ന് സിബിഐ, കോടതിയിൽ അപേക്ഷ

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനയ്ക്ക് സിബിഐ അപേക്ഷ നൽകി. പാലക്കാട് പോക്സോ കോടതിയിലാണ് സിബിഐ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചത്. പ്രതികളായ വി മധു , എം മധു , ഷിബു, പ്രായപൂർത്തിയാവാത്ത ഒരാളുടെയും നുണ പരിശോധന നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം പിന്നീട് വാദം കേൾക്കാനായി കോടതി മാറ്റി.വാളയാർ അട്ടപ്പള്ളത്തെ വീട്ടില്‍2017 ജനുവരി 7 നാണ് 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസങ്ങൾക്ക് ശേഷം 2017 മാര്‍ച്ച് 4 ന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.

എന്നാൽ 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ മൂന്നാം പ്രതി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബര്‍ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമീഷന്‍ കണ്ടെത്തി.
പിന്നാലെ 2020 നവംബർ 4 ന് കുറ്റവിമുക്തനാക്കപ്പെട്ട മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. 2021 ജനുവരിയിൽ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രിൽ ഒന്നിന് പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. 2021 ഡിസംബർ 27 ന് വാളയാർ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2022 ഓഗസ്റ്റ് 10 ന് പാലക്കാട് പോക്സോ കോടതി ഈ കുറ്റപത്രം തള്ളി, തുടരന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുടരന്വേഷണം നടത്തണം എന്നായിരുന്നു ഉത്തരവ്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളുടെയടക്കം നുണ പരിശോധന നടത്തണമെന്ന് കോടതിയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Next Post

പയ്യന്നൂരിൽ കുളിക്കുന്നതിനിടെ ക്ഷേത്ര ചിറയിൽ മുങ്ങിത്താഴ്ന്ന കോളജ് വിദ്യാർഥി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പയ്യന്നൂരിൽ കുളിക്കുന്നതിനിടെ ക്ഷേത്ര ചിറയിൽ മുങ്ങിത്താഴ്ന്ന കോളജ് വിദ്യാർഥി മരിച്ചു

പയ്യന്നൂരിൽ കുളിക്കുന്നതിനിടെ ക്ഷേത്ര ചിറയിൽ മുങ്ങിത്താഴ്ന്ന കോളജ് വിദ്യാർഥി മരിച്ചു

മിന്നൽ പ്രളയത്തിൽ തകർന്ന് ഹിമാചൽ ; ദൃശ്യങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി

മിന്നൽ പ്രളയത്തിൽ തകർന്ന് ഹിമാചൽ ; ദൃശ്യങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി

ഓണം: സർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ് ; അഡ്വാൻസ് 20,000, ഉത്തവബത്ത 2750

ഓണം: സർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ് ; അഡ്വാൻസ് 20,000, ഉത്തവബത്ത 2750

മഹാ വികാസ്​ അഖാഡിയെച്ചൊല്ലി ഒരു ആശങ്കയും വേണ്ട ; ‘ഇൻഡ്യ’ സഖ്യം വിജയിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും -ശരദ്​ പവാർ

മഹാ വികാസ്​ അഖാഡിയെച്ചൊല്ലി ഒരു ആശങ്കയും വേണ്ട ; ‘ഇൻഡ്യ’ സഖ്യം വിജയിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും -ശരദ്​ പവാർ

മിത്ത് വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ല; ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -ജി. സുകുമാരൻ നായർ

മിത്ത് വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ല; ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -ജി. സുകുമാരൻ നായർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021