• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചു, 120 കോടി ഡോളർ നൽകാൻ മുൻ കാമുകനോട് കോടതി

by Web Desk 06 - News Kerala 24
August 16, 2023 : 12:03 pm
0
A A
0
യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചു, 120 കോടി ഡോളർ നൽകാൻ മുൻ കാമുകനോട് കോടതി

യുവതിയുടെ ദൃശ്യങ്ങൾ വിവിധ സൈറ്റുകളിൽ പ്രചരിപ്പിച്ച് അപമാനിച്ചു, യുവതിക്ക് 1.2 ബില്ല്യൺ ഡോളർ നൽകാൻ മുൻ കാമുകനോട് കോടതി. ടെക്സാസിലാണ് സംഭവം. 2022 -ലാണ് യുവതി തന്റെ മുൻ കാമുകനെതിരെ കേസ് കൊടുത്തത്. ഇരുവരും പിരിഞ്ഞതിന് ശേഷം യുവതിയുടെ ചില ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചിരുന്നു. അവളെ എല്ലായിടത്തും അപമാനിക്കുക എന്ന് ഉദ്ദേശിച്ചാണ് ഇയാൾ ഇത് ചെയ്തത് എന്ന് കോടതി നിരീക്ഷിച്ചു.

കോടതി രേഖകൾ പ്രകാരം യുവതിയും മുൻ കാമുകനും പ്രണയിച്ച് തുടങ്ങിയത് 2016 -ലാണ്. പ്രണയത്തിലായിരിക്കുന്ന സമയത്ത് തന്റെ ചില ചിത്രങ്ങൾ യുവതി ഇയാൾക്ക് അയച്ച് കൊടുത്തിരുന്നു. എന്നാൽ, 2021 -ൽ ഇരുവരും പിരിഞ്ഞു. ഇതിന് പിന്നാലെ ഇയാൾ യുവതിയുടെ അനുമതി ഇല്ലാതെ അവളുടെ ആ ചിത്രങ്ങൾ ഓൺലൈനിലും ചില അഡൽറ്റ് ഒൺലി സൈറ്റുകളിലും പോസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നീട് അതിന്റെ ലിങ്കുകൾ അവളുടെ കൂട്ടുകാർക്കും വീട്ടുകാർക്കും എല്ലാം അയച്ചു കൊടുക്കുകയും ചെയ്തു. അതുപോലെ അവളുടെ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇ മെയിൽ എല്ലാം അയാൾ പലവിധത്തിൽ‌ പരിശോധിച്ചിരുന്നു. അവളെ നിരീക്ഷിക്കാനായി ഇയാൾ യുവതിയുടെ അമ്മയുടെ വീട്ടിൽ‌ ആരും അറിയാതെ ക്യാമറയും വച്ചിരുന്നു.

‘ഈ ജീവിതകാലം മുഴുവനും നിനക്ക് ഇന്റർനെറ്റിൽ നിന്നും നിന്നെ കുറിച്ചുള്ള വിവരങ്ങൾ തുടച്ചുമാറ്റാൻ കഷ്ടപ്പെട്ട് ജീവിക്കേണ്ടി വരും. നീ കാണുന്ന ഓരോരുത്തരും അതൊക്കെ കണ്ട് നിന്നെ നോക്കിക്കൊണ്ടിരിക്കും. ഹാപ്പി ഹണ്ടിങ്’ എന്ന് അവൾക്ക് ഇയാൾ സന്ദേശവും അയച്ചു. പിന്നാലെ, യുവതി കേസ് കൊടുക്കുകയായിരുന്നു. പൊലീസും നിയമവും തന്നെ സഹായിച്ചു എന്ന് യുവതി പിന്നീട് പറഞ്ഞു.

‘ചിത്രങ്ങൾ ഉപയോ​ഗിച്ചുള്ള ലൈം​ഗികാതിക്രമണം’ എന്നാണ് അവളുടെ അഭിഭാഷകൻ ഇതിനെ വിശേഷിപ്പിച്ചത്. ‘യുവതി വിജയിച്ചു എന്നതിന് തെളിവാണ് ഈ കോടതിവിധി’ എന്നും വിധിക്ക് ശേഷം അഭിഭാഷകൻ പ്രതികരിച്ചു. ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിലൂടെ മാനസിക പീഡനം, ഗാർഹിക പീഡനം, ലൈംഗികാതിക്രമം ഇവ മൂന്നുമാണ് ഇയാൾ യുവതിയോട് കാണിച്ചത് എന്നും യുവതിക്ക് ലഭിക്കുന്ന തുക ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് അത് ചെയ്യാതിരിക്കാനുള്ള കാരണമായിത്തീരുമെന്ന് കരുതുന്നു എന്നും അഭിഭാഷകൻ പറഞ്ഞു.

അതേസമയം 2016 ൽ, ഏകദേശം 10 ദശലക്ഷം അമേരിക്കക്കാർ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയായതായി റിപ്പോർട്ടുകൾ പറയുന്നു. ഡാറ്റ ആൻഡ് സൊസൈറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ച് ആ സ്ത്രീകളിൽ ഏറെയും 18 മുതൽ 29 വരെ പ്രായമുള്ള സ്ത്രീകളാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളം മെഡിക്കൽ കോളേജിൽ അലഞ്ഞു നടന്ന പശുവിനെ വിറ്റു; ജീവനക്കാരൻ അറസ്റ്റിൽ

Next Post

ട്രെയിനിലെ കൂട്ടക്കൊല; തോക്കിൻ മുനയിൽ നിർത്തി ‘ജയ് മാതാ ദീ’ എന്ന് വിളിപ്പിച്ചു, സാക്ഷിയായ മുസ്ലിം സ്ത്രീ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ട്രെയിനിലെ കൂട്ടക്കൊല; തോക്കിൻ മുനയിൽ നിർത്തി ‘ജയ് മാതാ ദീ’ എന്ന് വിളിപ്പിച്ചു, സാക്ഷിയായ മുസ്ലിം സ്ത്രീ

ട്രെയിനിലെ കൂട്ടക്കൊല; തോക്കിൻ മുനയിൽ നിർത്തി 'ജയ് മാതാ ദീ' എന്ന് വിളിപ്പിച്ചു, സാക്ഷിയായ മുസ്ലിം സ്ത്രീ

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ലിവിങ് ടുഗദറിൽ പീഡനമുണ്ടായാൽ, സ്ത്രീകൾക്ക് ഗാർഹിക പീഡന നിയമപ്രകാരം കേസ് ഫയൽ ചെയ്യാം; ഹൈക്കോടതി

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

നാളെ കോടതിയിൽ വരില്ല, കസ്റ്റഡിയിലായിരിക്കും; ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം സഹപ്രവര്‍ത്തകന് ജഡ്ജിയുടെ മെസേജ്

ആവശ്യം വര്‍ദ്ധിച്ചു; ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം

ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്ക്; സ്വർണവില വീണ്ടും വീണു

ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ല, ഉന്നയിച്ച ആരോപണങ്ങൾ വിശദമായി പഠിച്ച് മറുപടി ഇന്ന്; മാത്യു കുഴല്‍നാടന്‍

ഇനിയങ്ങോട്ട് യുദ്ധം,മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കില്ലെന്ന് മാത്യു കുഴല്‍നാടന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In