• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അവാര്‍ഡില്‍ ഒരു മാറ്റവുമില്ല, ഹൈക്കോടതി സംവിധായകന്റെ അപ്പീല്‍ ഹര്‍ജിയും തള്ളി

by Web Desk 06 - News Kerala 24
August 16, 2023 : 2:21 pm
in Kerala, News
Reading Time: 1 min read
0
A A
0
നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡില്‍ സ്വജനപക്ഷപാതമുണ്ട് എന്നും പുരസ്‍കാരം റദ്ദാക്കണമെന്നുമുള്ള ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ  സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ അപ്പീലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഹർജിയിൽ ഇടപെടാൻ കാരണമില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ അപാകതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.  സിനിമയുടെ പ്രൊഡ്യൂസർ എന്തുകൊണ്ട് ഹർജിയുമായെത്തിയില്ലെന്നും ചോദിച്ചിരുന്നു കോടതി. ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്‍ജിത്ത് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടു എന്നായിരുന്നു വിനയൻ അടക്കം ആരോപണം ഉന്നയിച്ചത്.

പുരസ്‍കാര വിതരണത്തിൽ അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ്  മുല്ലേഴത്ത് ആണ് ഹർജി നൽകിയത്. രഞ്‍ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സംവിധായകന്റെ ഹര്‍ജി കോടതി നേരത്തെ തള്ളിയത്.  ജൂറി അംഗങ്ങൾക്ക് പരാതയുണ്ടെങ്കിൽ അവർക്കു തന്നെ നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തെളിവ് ഹാജരാക്കാൻ ഹർജിക്കാരൻ സാവകാശം അഭ്യര്‍ഥിച്ചപ്പോള്‍ ഇതെല്ലാം ഹർജി സമർപ്പിക്കുമ്പോൾ വേണമായിരുന്നു എന്ന്  ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു.

അവാർഡ് നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായതായി ആരോപിച്ചായിരുന്നു ഹർജി. ചലച്ചിത്ര അക്കാദമി ചെയർമാനും സിനിമാ സംവിധായകനുമായ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട് അർഹതയുള്ളവരുടെ അവാർഡ് തടഞ്ഞെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. അതിനാല്‍ അക്കാദമി ചെയര്മാൻ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്‍ജിത്തിനെ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സംവിധായകനായ വിനയൻ പുറത്തുവിട്ട ചലച്ചിത്ര അവാര്‍ഡ് ജൂറി നേമം പുഷ്‍പരാജിന്‍റെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിന്‍റെ തെളിവായി ഹർജിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്‍തിരുന്നു.

അക്കാദമി ചെയര്‍മാൻ രഞ്‍ജിത്ത് തന്റെ സിനിമയ്‍ക്ക് പുരസ്‍കാരം കിട്ടാതിരിക്കാൻ ഹീനമായ രാഷ്‍ട്രീയ നീക്കം നടത്തിയെന്നായിരുന്നു വിനയൻ ആരോപിച്ചത്. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സംവിധായകൻ വിനയൻ വ്യക്തമാക്കിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തിനെതിരായ വിനയന്റെ പരാതികള്‍ സിനിമാ മന്ത്രി സജി ചെറിയാൻ തള്ളിയിരുന്നു. രഞ്‍ജിത്ത് ഒരു ഇടപെടലും നടത്തിയില്ലെന്നും അവാര്‍ഡില്‍ മാറ്റം ഉണ്ടാകില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൈക്കിന് പിന്നില്‍ കാറിടിച്ച് യാത്രക്കാരൻ മരിച്ചു; നിര്‍ത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Next Post

ആറു ലക്ഷം പേർക്ക് സൗജന്യ ഓണക്കിറ്റ്; കിറ്റിൽ 14 ഇനങ്ങൾ: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആറു ലക്ഷം പേർക്ക് സൗജന്യ ഓണക്കിറ്റ്; കിറ്റിൽ 14 ഇനങ്ങൾ: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

ആറു ലക്ഷം പേർക്ക് സൗജന്യ ഓണക്കിറ്റ്; കിറ്റിൽ 14 ഇനങ്ങൾ: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന; ഇതുവരെ വിറ്റത് 20.5 ലക്ഷം ടിക്കറ്റുകൾ, മുന്നിൽ പാലക്കാട്

ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന; ഇതുവരെ വിറ്റത് 20.5 ലക്ഷം ടിക്കറ്റുകൾ, മുന്നിൽ പാലക്കാട്

കുന്നംകുളത്ത് ലോഡ്ജിൽ പോലീസ് റെയ്ഡ്: രണ്ട് സ്ത്രീകളടക്കം 4 പേർ എംഡിഎംഎയുമായി പിടിയിൽ

കുന്നംകുളത്ത് ലോഡ്ജിൽ പോലീസ് റെയ്ഡ്: രണ്ട് സ്ത്രീകളടക്കം 4 പേർ എംഡിഎംഎയുമായി പിടിയിൽ

വഴിത്തർക്കം : തിരുവനന്തപുരത്ത് വയോധികയേയും മകളെയും ക്രൂരമായി മർദിച്ചു

വഴിത്തർക്കം : തിരുവനന്തപുരത്ത് വയോധികയേയും മകളെയും ക്രൂരമായി മർദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021