കൊച്ചി > കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ഓണത്തിന് മുമ്പ് ജൂലൈയിലെ ശമ്പളം മുഴുവൻ നൽകണമെന്നാണ് കോടതി നിർദേശം. ജൂലൈ മാസത്തെ പെൻഷനും ഉടൻ നൽകണമെന്ന് കോടതി വ്യക്തമാക്കി. 130 കോടി സർക്കാർ നൽകിയാൽ ശമ്പളം മുഴുവൻ നൽകാനാകുമെന്നായിരുന്നു കെഎസ്ആർടിസിയുടെ നിലപാട്.