അബുദാബി: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തറില്‍ സ്ഥാനപതിയെ നിയമിച്ച് യുഎഇ. ഖത്തറിലെ യുഎഇ സ്ഥാനപതിയായി ശൈഖ് സായിദ് ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ ബിന്‍ ഷക്ബൂത്ത് അല്‍ നഹ്യാന്‍ ചുമതലയേല്‍ക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മുന്നില്‍ ശൈഖ് സായിദ് ബിന്‍ ഖലീഫ സത്യപ്രതിജ്ഞ ചെയ്തു. ഗള്‍ഫ് ഉച്ചകോടിയില്‍ അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തില്‍ ഖത്തറിന് മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെയാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. അല്‍ ഉല കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറില്‍ എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ഡോ. സുല്‍ത്താന്‍ സല്‍മാന്‍ സയീദ് അല്‍ മന്‍സൂരിയാണ് യുഎഇയിലെ ഖത്തര്‍ സ്ഥാനപതി.