• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കുമെന്ന് വി. ശിവൻകുട്ടി

by Web Desk 04 - News Kerala 24
August 16, 2023 : 9:27 pm
0
A A
0
എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആഗസ്റ്റ് 23 ന് പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓഗസ്റ്റ് 23 ന് വൈകീട്ട് നാലിന് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ദേശീയ-സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചിരിക്കുന്ന സമയമാണിപ്പോൾ. ഇതിനിടയിൽ ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചു. ഇതിനോട് അപ്പോൾ തന്നെ കേരളം അക്കാദമികമായി പ്രതികരിക്കുകയുണ്ടായി.

കോവിഡിന്റെ പേരിൽ പഠനഭാരം കുറക്കാനെന്ന പേരിലാണ് ഈ വെട്ടിമാറ്റൽ ഉണ്ടായിട്ടുള്ളത് എങ്കിലും ഈ പുസ്തകങ്ങൾ പരിശോധിക്കുന്ന ഏതൊരാൾക്കും ഈ വെട്ടിമാറ്റൽ പഠനഭാരം കുറക്കാനല്ല എന്നും ചില നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കുവാനാണെന്നും മനസിലാകും.

ഈ ചർച്ച കേരളം ഏറ്റെടുത്തിരിക്കുന്നത് രാജ്യതാൽപര്യവും അക്കാദമിക താൽപര്യവും മുൻ നിർത്തിയാണ്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കേരളം നിർമ്മിക്കുന്നവയാണ്. അതിനാൽ എൻ.സി.ഇ.ആർ.ടി. ദേശീയതലത്തിൽ ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിൽ വരുത്തിയ മാറ്റങ്ങൾ കേരളത്തെ സാരമായി ബാധിക്കുന്നില്ല. എന്നാൽ 11, 12 ക്ലാസുകളിൽ കേരളം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഇതിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നീ പാഠപുസ്തകങ്ങളിലെ വ്യാപകമായ വെട്ടിമാറ്റലുകൾ അക്കാദമിക് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. ഭരണഘടനയുടെ അടിസ്ഥാനശിലകളെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങൾ, രാജ്യത്തിന്റെ ചരിത്രത്തിന്റെ തമസ്‌ക്കരണം, രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ ഒഴിവാക്കുന്നത്, ഈ കാലഘട്ടത്തിൽ അനുയോജ്യമല്ലാത്തവ എന്ന പേരിൽ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ഒഴിവാക്കൽ

തുടങ്ങിയ കാര്യങ്ങൾ കൂടുതലും മാനവിക വിഷയങ്ങളിലാണ് വന്നിരിക്കുന്നത്. അതിനാലാണ് കേരളം മാനവിക വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചരിത്രത്തിൽ മുഗൾ ചരിത്രം, വ്യാവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം തുടങ്ങിയവയും പൊളിറ്റിക്കൽ സയൻസിൽ മഹാത്മാജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികൾ, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ തുടങ്ങിയവയും അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും അമേരിക്കൻ സാമ്രാജ്യത്വം ഉൾപ്പെടെയുള്ളവയും ഇക്കണോമിക്‌സിൽ പ്രധാനമായും ദാരിദ്ര്യം സംബന്ധിച്ച കാര്യങ്ങളും സോഷ്യോളജിയിൽ

ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളും, ജാതി വ്യവസ്ഥിതിയും ഒക്കെ പരമാർശിക്കുന്ന ഭാഗവുമൊക്കെ ഒഴിവാക്കപ്പെട്ടവയിലുണ്ട്. കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നവീകരിക്കപ്പെടണം എന്നതിൽ രാജ്യത്തിന്റെ ചരിത്രം, സ്വാതന്ത്ര്യ സമര കാലത്തിന്റെ ഊർജം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ നമുക്ക് ഒരു കാലത്തും മാറ്റാൻ കഴിയില്ല. എന്ത് കാരണം പറഞ്ഞായാലും ഇത്തരം ഭാഗങ്ങൾ നീക്കുന്നത് കേരളം എല്ലാ കാലത്തും എതിർക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആക്രമിച്ച് തെരുവ് നായ; ഇടുപ്പിന് കടിയേറ്റു, ആശങ്കയോടെ നാട്

Next Post

നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് യുഎഇ ; വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ പുതിയ സ്ഥാനപതിയെ നിയമിച്ചു

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് യുഎഇ ; വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ പുതിയ സ്ഥാനപതിയെ നിയമിച്ചു

നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് യുഎഇ ; വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ പുതിയ സ്ഥാനപതിയെ നിയമിച്ചു

ദിവസവും കഴിക്കാം പിങ്ക് നിറത്തിലുള്ള ഈ മൂന്ന് പഴങ്ങള്‍; അറിയാം ഗുണങ്ങള്‍…

ദിവസവും കഴിക്കാം പിങ്ക് നിറത്തിലുള്ള ഈ മൂന്ന് പഴങ്ങള്‍; അറിയാം ഗുണങ്ങള്‍...

തമാശ കാര്യമായി; ലഗേജിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ പ്രവാസിയെ നാടുകടത്തുമെന്ന്‌ കുവൈറ്റ്

തമാശ കാര്യമായി; ലഗേജിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ പ്രവാസിയെ നാടുകടത്തുമെന്ന്‌ കുവൈറ്റ്

സ്‌ത്രീ ‘നോ’ പറഞ്ഞാൽ ‘നോ’ തന്നെ; സ്‌ത്രീകളെ കുറിച്ചുള്ള വാർപ്പുമാതൃകകൾ ഉടച്ചുവാർക്കുന്ന കൈപ്പുസ്‌തകം

സ്‌ത്രീ ‘നോ’ പറഞ്ഞാൽ ‘നോ’ തന്നെ; സ്‌ത്രീകളെ കുറിച്ചുള്ള വാർപ്പുമാതൃകകൾ ഉടച്ചുവാർക്കുന്ന കൈപ്പുസ്‌തകം

പാളപ്ലേറ്റില്‍ പാള സ്പൂണുമായി ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ചു; വിലക്കയറ്റം, പട്ടിണി മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്

പാളപ്ലേറ്റില്‍ പാള സ്പൂണുമായി ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ചു; വിലക്കയറ്റം, പട്ടിണി മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In