അബുദാബി : അബുദാബിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. ഹൂതി വിമതര്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി യുഎഇ വ്യക്തമാക്കി. മിസൈലിന്റെ അവശിഷ്ടങ്ങള്‍ അബുദാബിയുടെ വിവിധ ഇടങ്ങളിലായി പതിച്ചു.
ആളപായമുണ്ടായിട്ടില്ലെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. യുഎഇ തലസ്ഥാന നഗരത്തില്‍ കഴിഞ്ഞ ആഴ്ചയും ഹൂതി വിമതരുടെ ആക്രമണം ഉണ്ടായിരുന്നു. ഏതു ഭീഷണി നേരിടാനും രാജ്യം സന്നദ്ധമാണെന്നു യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.