• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാത്യു കുഴൽനാടനെതിരെ പ്രതികാര നടപടി, വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നു: പികെ ഫിറോസ്

by Web Desk 04 - News Kerala 24
August 17, 2023 : 5:04 pm
in Kerala, News
Reading Time: 1 min read
0
A A
0
മാത്യു കുഴൽനാടനെതിരെ പ്രതികാര നടപടി, വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നു: പികെ ഫിറോസ്

മലപ്പുറം: മാത്യു കുഴൽനാടനെതിരെ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയെന്ന് പികെ ഫിറോസ്. മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിനാണ് തന്നെ ജയിലിൽ ഇട്ടത്. മാത്യു കുഴൽനാടൻ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് ഒരു മറുപടിയും ഇല്ല. വിമർശനം ഉന്നയിക്കുന്നവർക്കെതിരെ കേസ് എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താനൂർ കസ്റ്റഡി കൊലപാതകം ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം വിമർശിച്ചു. താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുത്ത കാര്യം എസ്‌പി മുതൽ സി‌ഐ വരെ ഉള്ളവർക്ക് അറിയാമായിരുന്നു. ചേളാരിയിൽ നിന്നും അറസ്റ്റ് ചെയ്തയാളെ തേഞ്ഞിപ്പലം സ്റ്റേഷനിൽ കൊണ്ടുവരാതെ താനൂർ സ്റ്റേഷനിൽ കൊണ്ടുവരാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താമിർ ജിഫ്രിയെ താനൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്തിനെന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താലേ മനസിലാകൂ. കസ്റ്റഡി കൊലക്കേസിൽ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമം. മയക്കു മരുന്ന് കണ്ടെടുത്തത്തിലും ദുരൂഹതയുണ്ട്. ഡാൻസഫ് സംഘം മയക്കു മരുന്ന് നേരത്തെ കൊണ്ട് വെച്ചതാണോ എന്ന് സംശയിക്കുന്നു. ഉന്നത ഉദ്യോഗസ്ഥർക്കുണ്ടായ മറ്റെന്തോ വൈരാഗ്യത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്തതെന്ന് സംശയിക്കുന്നു. എസ് പി യെ ഒരു നിലക്കും സസ്‌പെൻഡ് ചെയ്യില്ലെന്ന സംസ്ഥാന സർക്കാർ നിലപാടും ഡിവൈഎഫ്ഐ പ്രവർത്തകർ കേസിൽ സാക്ഷികളായതും ദുരൂഹമാണ്. മലപ്പുറം ജില്ലയെ മയക്കുമരുന്ന് കേസുകൾ കൂടുതലുള്ള ജില്ലയാക്കി കാണിക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി വി അൻവർ എംഎൽഎ കൊലക്കേസ് പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു. ആ കേസിൽ അദ്ദേഹത്തെ വെറുതെ വിട്ടതിനെതിരെ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിലാണ്. നിരവധി കേസുകളിൽ ഉൾപ്പെട്ട ആളാണ് അൻവർ. ഭരണം ഉണ്ടെങ്കിൽ എന്തും ആകാം എന്നാണ് സ്ഥിതി. സമൂഹത്തിൽ അവമതിപ്പുള്ളയാളെ എതിർത്ത് അൻവറിന്റെ ചീത്തപ്പേര് മാറ്റാനാണ് ശ്രമം. അതാണ് ഷാജൻ സ്കറിയയുടെ കാര്യത്തിൽ സംഭവിച്ചദതെന്നും പികെ ഫിറോസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ സമരപ്രഖ്യാപനം നടത്തി ഡിവൈഎഫ്ഐ, നാളെ മാർച്ച്

Next Post

അയക്കൂറയെ പിടിക്കരുത്; രണ്ടു മാസത്തേക്ക് നിരോധനം, പ്രഖ്യാപനവുമായി ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അയക്കൂറയെ പിടിക്കരുത്; രണ്ടു മാസത്തേക്ക് നിരോധനം, പ്രഖ്യാപനവുമായി ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയം

അയക്കൂറയെ പിടിക്കരുത്; രണ്ടു മാസത്തേക്ക് നിരോധനം, പ്രഖ്യാപനവുമായി ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയം

‘ചിന്നക്കനാലിൽ മാത്യു കുഴൽനാടനുള്ളത് റിസോർട്ട് തന്നെ; വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചു’

‘ചിന്നക്കനാലിൽ മാത്യു കുഴൽനാടനുള്ളത് റിസോർട്ട് തന്നെ; വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചു’

ഇന്ന് ചിങ്ങം ഒന്ന് പാടങ്ങൾ വരണ്ടുണങ്ങി; സങ്കടമഴയിൽ നെൽക്കർഷകർ

ഇന്ന് ചിങ്ങം ഒന്ന് പാടങ്ങൾ വരണ്ടുണങ്ങി; സങ്കടമഴയിൽ നെൽക്കർഷകർ

ജൂലൈ വരെ രജിസ്റ്റർ ചെയ്തത് 820 ലഹരിമരുന്ന് കേസുകൾ

ജൂലൈ വരെ രജിസ്റ്റർ ചെയ്തത് 820 ലഹരിമരുന്ന് കേസുകൾ

അഭിഭാഷകൻ സൈബി ജോസിനെതിരായ വഞ്ചനാക്കേസ് ഹൈകോടതി റദ്ദാക്കി

അഭിഭാഷകൻ സൈബി ജോസിനെതിരായ വഞ്ചനാക്കേസ് ഹൈകോടതി റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021