പാലക്കാട് : പാലക്കാട് കിണാശ്ശേരി മമ്പ്രത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. എസ്ഡിപിഐ ഭാരവാഹിയായ കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളയാണ് ഇയാളെന്നാണ് വിവരം. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം 10 ആയി. ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ നവംബര്‍ 15നാണ് കിണാശ്ശേരി മമ്പ്രത്തു കാറിലെത്തിയ 5 അംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമൊത്ത് ബൈക്കില്‍ പോകുന്നതിനിടെ കാറിടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കൊലപാതകം. ബൈക്കില്‍നിന്നു തെറിച്ചു വീണ സഞ്ജിത്തിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു.