• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അമ്മയുടെ മുന്നിലിട്ട് 12 കാരിയെ 8 തവണ കുത്തി; പ്രണയാഭ്യർഥന നിരസിച്ചതിന് ക്രൂരത

by Web Desk 06 - News Kerala 24
August 18, 2023 : 10:59 am
in India, News
0
A A
0
അമ്മയുടെ മുന്നിലിട്ട് 12 കാരിയെ 8 തവണ കുത്തി; പ്രണയാഭ്യർഥന നിരസിച്ചതിന് ക്രൂരത

മുംബൈ: പ്രണയാഭ്യർഥന നിരസിച്ചതിന് 12കാരിയെ അമ്മയ്ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് 20 കാരൻ കൊടും ക്രൂരത ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രി ട്യൂഷൻ കഴിഞ്ഞ അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. വീടിനടുത്തെത്തിയപ്പോള്‍ പടിക്കെട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതി ആദിത്യ കാംബ്ലെ ചാടി വീണ് കുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകി.

തടയാൻ ശ്രമിച്ച അമ്മയെ തള്ളിമാറ്റിയായിരുന്നു ആക്രമണം. എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. അമ്മയുടെ അലർച്ച കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ കുട്ടി മരിച്ചു. നെഞ്ചിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആദിത്യ കാംബ്ലെയെ പിന്നീട് അണുനാശിനി കുടിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ചികിത്സയിലാണ്. പ്രതിയായ ആദിത്യ കാംബലെ പെൺകുട്ടിയോട് പലവട്ടം പ്രണയാഭ്യർഥന നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. തന്നെ അവഗണിച്ചതിലുള്ള വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ ഇയാൾ സ്ഥലത്തെത്തി കാത്തിരിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിനും ആത്മഹത്യാ ശ്രമത്തിനുമടക്കം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വണ്ണം കുറയ്ക്കാൻ ചില ടിപ്സ്; രാത്രിയില്‍ കിടക്കാൻ പോകും മുമ്പ് ചെയ്യേണ്ടത്…

Next Post

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു, സഞ്ചാര പാത ഇങ്ങനെ; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

ബിഹാറിൽ മാധ്യമപ്രവർത്തകനെ അക്രമിസംഘം വീട്ടിൽകയറി വെടിവെച്ച് കൊലപ്പെടുത്തി

ബിഹാറിൽ മാധ്യമപ്രവർത്തകനെ അക്രമിസംഘം വീട്ടിൽകയറി വെടിവെച്ച് കൊലപ്പെടുത്തി

തുടര്‍ച്ചയായുള്ള രാജി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു ; എംഎല്‍എമാരുമായി ചര്‍ച്ച

മകൻ ബുദ്ധമതക്കാരിക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; ബിജെപി ലഡാക്ക് സംസ്ഥാന വൈസ് പ്രസിഡന്‍റിനെ പുറത്താക്കി

സ്വര്‍ണവില ഇന്നും കുറഞ്ഞു

സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ അറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021