ദില്ദി: ദില്ലിക്കലാപ കേസിൽ ദില്ലി പോലീസിന് രൂക്ഷ വിമർശനവുമായി അഡീഷണൽ സെഷൻസ് കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും പൊലീസ് മുൻകൂട്ടി നിശ്ചയിച്ച പോലെ കുറ്റപ്പത്രം തയ്യറാക്കിയെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. കേസിൽ പോലീസ് പ്രതിയാക്കിയ മൂന്ന് പേരെ വെറുതെ വിട്ടു. കേസിൽ പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയോ എന്ന് പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി. വസീറാബാദിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് കേസ്. ദില്ലിയിലെ നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.