കൊച്ചി: വാട്ടർ അതോറിറ്റിയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 2,25,000 രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. നെയ്യാറ്റിൻകര പ്ലാമൂട്ട്തട എംആർപി സദനത്തിൽ സതീഷ് കുമാർ (64 ) എന്നയാളെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ പീച്ചി സ്വദേശിയാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ മകന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് കാലടിയിൽ വെച്ച് രണ്ട് ഘട്ടമായാണ് ഇയാൾ പണം വാങ്ങിയത്. തുടർന്ന് ഒളിവിൽ പോവുകയയിരുന്നു. ഓടക്കാലിയിൽ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ അഞ്ച് കേസുകൾ നിലവിലുണ്ട്.












