ദക്ഷിണേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലി. നമ്മള് മലയാളികള്‍ക്കാണെങ്കില്‍ ഒരു ആഴ്ച്ചയിലെ പ്രഭാതഭക്ഷണത്തില്‍ ഒരു ദിവസമെങ്കിലും ഇഡ്ഡലി ഇല്ലാതിരിക്കില്ല. ക്ഷിണേന്ത്യന്‍ പാചകരീതിയിലെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഇഡ്ലി. ഇഡ്ഡലിയ്ക്ക് സാമ്പാറോ ചട്ട്ണിയോ ആണ് പൊതുവേയുള്ള കോമ്പിനേഷന്‍. ഇഡ്ഡലിയില്‍ ഒരു പരീക്ഷണം നടത്താന്‍ ആ?ഗ്രഹിക്കുന്നവര്ക്കോ രാവിലെ ഉണ്ടാക്കിയ ഇഡ്ഡലി ബാക്കിയായവര്ക്കോ ഇനി പറയുന്ന പാചകരീതി പരീക്ഷിക്കാവുന്നതാണ്. കുറഞ്ഞ സമയവും അല്‍പ്പം ചേരുവകളും മതി എന്നതാണ് ഈ വിഭവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇഡ്ഡലി ഫ്രൈക്കുള്ള ചേരുവകള്‍: ഇഡ്ലി – 10, ഉള്ളി – 1/2, ജീരകം – 1/2 ടീസ്പൂണ്‍, ചുവന്ന മുളക് പൊടി – 1/2 ടീസ്പൂണ്‍, റവ – 1/2 ടീസ്പൂണ്‍, കറിവേപ്പില – 8-10, പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 2, വിനാഗിരി – 1/2 ടീസ്പൂണ്‍, മഞ്ഞള്‍ – 1/ 4 ടേബിള്‍സ്പൂണ്‍, പച്ച മല്ലിയില ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍, റെഡ് ചില്ലി സോസ് – 1 ടീസ്പൂണ്‍, ഉപ്പ് – ആവശ്യത്തിന്.
ഇഡ്ഡലി എങ്ങനെ ഫ്രൈ എങ്ങനെ തയ്യാറാക്കാം: ഇഡ്ഡലി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇനി ഇഡ്ഡലിയില്‍ ചുവന്ന മുളക് പൊടി, മഞ്ഞള്‍, ചുവന്ന മുളക് സോസ്, ഉപ്പ് എന്നിവ ചേര്‍ത്ത് എല്ലാം നന്നായി ഇളക്കുക. ഇതിനു ശേഷം ഇഡ്ഡലി കുറച്ചു നേരം മൂടി വെക്കുക. ഇനി ഒരു പാനില്‍ കുറച്ച് എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍ മാരിനേറ്റ് ചെയ്ത ഇഡ്ഡലി കഷണങ്ങള്‍ ചേര്‍ത്ത് വഴറ്റുക. ഇഡ്ഡലി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. ഇതിനുശേഷം, ഒരു പാനില്‍ കുറച്ച് എണ്ണ ചൂടാക്കുക. എണ്ണ ചൂടായ ശേഷം കടുക്, ജീരകം, കറിവേപ്പില എന്നിവ ചേര്‍ക്കുക. ശേഷം അരിഞ്ഞ ഉള്ളിയും പച്ചമുളകും ചട്ടിയില്‍ ഇട്ട് വേവിക്കുക. ഒന്നോ രണ്ടോ മിനിറ്റ് വെന്ത ശേഷം അതിലേക്ക് വറുത്ത ഇഡ്ഡലി ചേര്‍ത്ത് ഒരു സ്പൂണിന്റെ സഹായത്തോടെ നന്നായി ഇളക്കുക. ഇതിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇപ്പോള്‍ രുചികരമായ ഇഡ്ഡലി ഫ്രൈ തയ്യാറായി കഴിഞ്ഞു.