• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തനായ വളര്‍ത്തുനായ ചീംസിന് വിട…

by Web Desk 06 - News Kerala 24
August 20, 2023 : 12:16 pm
0
A A
0
സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തനായ വളര്‍ത്തുനായ ചീംസിന് വിട…

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായവര്‍ ഏറെയാണ്. എന്നാലിക്കൂട്ടത്തില്‍ മനുഷ്യര്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. വളര്‍ത്തുനായ്ക്കളും വളര്‍ത്തുപൂച്ചകളും അടക്കമുള്ള ഒരുപറ്റം വളര്‍ത്തുമൃഗങ്ങളും ഇതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ട് താരങ്ങളായി മാറിയിട്ടുണ്ട്.

ഇങ്ങനെ പ്രശസ്തനായ വളര്‍ത്തുനായ ആണ് ‘ചീംസ്’. ജപ്പാൻകാരനായ ചീംസിന്‍റെ യഥാര്‍ത്ഥ പേര് ബാള്‍ട്സ് എന്നാണ്. എന്നാല്‍ കാണാൻ ‘ചീസ്’ പോലെയുണ്ട് എന്ന കമന്‍റുകള്‍ ആവര്‍ത്തിച്ചുവന്നതോടെ ഇഷ്ടക്കാര്‍ ഇവനെ ചീംസ് എന്ന് വിളിച്ചുതുടങ്ങുകയായിരുന്നു.

ജപ്പാനിലെ ഹണ്ടര്‍ ഡോഗ് ഇനമായ ഷിബ ഇനുവില്‍ പെട്ടതാണ് ചീംസും. ഇപ്പോഴിതാ ആളുകളെ ഒരുപാട് ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമെല്ലാം ചെയ്ത ചീംസിന്‍റെ വേര്‍പാടിന്‍റെ വാര്‍ത്തയാണ് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ ചീംസിനെ ആഘോഷിച്ച ഏവര്‍ക്കും ദുഖം സമ്മാനിക്കുന്നതാണ് ഈ വാര്‍ത്ത.

വളര്‍ത്തുമൃഗങ്ങളോട്, പ്രത്യേകിച്ച് നായ്ക്കളോട് പ്രത്യേക വാത്സല്യമുള്ളവരുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം സോഷ്യല്‍ മീഡിയയിലൂടെ ആണെങ്കിലും നായ്ക്കളുടെ കളിയും ചിരിയും കുസൃതിയുമെല്ലാം കാണുന്നത് ആഹ്ളാദത്തിന്‍റെ കാഴ്ചകള്‍ തന്നെയാണ്. ഇങ്ങനെയൊരു വിഭാഗം പേരെ ചീംസ് ഒരുപാട് സന്തോഷിപ്പിച്ചു എന്ന് പറയാം.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചീംസിന്‍റെ ഉടമസ്ഥര്‍ വെറുതെ ഒരു രസത്തിന് വേണ്ടി സോഷ്യല്‍ മീഡിയിയല്‍ പങ്കിട്ടതാണ് ഇവന്‍റെ ഫോട്ടോകള്‍. ഈ ഫോട്ടോകള്‍ അന്നുതന്നെ വൈറലായി. അതിന് ശേഷം എപ്പോഴും ആളുകള്‍ അവന്‍റെ വിശേഷം അന്വേഷിച്ചുതുടങ്ങി. വൈകാതെ ചീംസിന്‍റെ ഉടമസ്ഥര്‍ അവന് വേണ്ടി തന്നെ സോഷ്യല്‍ മീഡിയ പേജുകള്‍ തുടങ്ങി. ഇന്ന് ഏവരെയും വിട്ട് മരണത്തിലേക്ക് മടങ്ങുമ്പോള്‍ ചീംസിന് ഇൻസ്റ്റഗ്രാം പേജില്‍ മാത്രം ഏഴര ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്.

ഈ പേജിലൂടെ തന്നെയാണ് ചീംസിന്‍റെ മരണവിവരം ഉടമസ്ഥര്‍ ഏവരെയും അറിയിച്ചിരിക്കുന്നത്. ക്യാൻസര്‍ ബാധിതനായിരുന്നുവത്രേ അവൻ. ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. ഒരു സര്‍ജറിക്കിടെയാണ് ചീംസിന്‍റെ അന്ത്യം സംഭവിച്ചത്. ചീംസിനെ ഇഷ്ടപ്പെടുന്നവരും ആരാധിക്കുന്നവരുമെല്ലാം അവന്‍റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുകയും അവന് ആദരാഞ്ജലി നേരുകയുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അത്തച്ചമയം കേരളത്തിന്‍റെ ടാഗ് ലൈന്‍ ആക്കണം, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി

Next Post

ഇരുപത്തിയഞ്ചുകാരനായ നടൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇരുപത്തിയഞ്ചുകാരനായ നടൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ഇരുപത്തിയഞ്ചുകാരനായ നടൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

വാട്ട്സ്ആപ്പില്‍ ഇനി എല്ലാം എച്ച്ഡി; വീഡിയോയും ചിത്രങ്ങളും ക്വാളിറ്റിയോടെ ഷെയര്‍ ചെയ്യാം

‘വിരൽ മുറിച്ചു, നീതിയില്ലെങ്കിൽ ഓരോന്നായി മുറിക്കും’; സഹോദരന്റെയും ഭാര്യയുടെ മരണത്തിൽ മധ്യവയ്സകന്റെ പ്രതിഷേധം

'വിരൽ മുറിച്ചു, നീതിയില്ലെങ്കിൽ ഓരോന്നായി മുറിക്കും'; സഹോദരന്റെയും ഭാര്യയുടെ മരണത്തിൽ മധ്യവയ്സകന്റെ പ്രതിഷേധം

പരിക്കുമായി സ്റ്റേഷനിലെത്തി, ആദ്യം ചികിത്സ തേടാന്‍ നിര്‍ദേശിച്ച് പോലീസ്, സ്റ്റേഷന്‍ പൂട്ടി മുങ്ങി യുവാവ്

പരിക്കുമായി സ്റ്റേഷനിലെത്തി, ആദ്യം ചികിത്സ തേടാന്‍ നിര്‍ദേശിച്ച് പോലീസ്, സ്റ്റേഷന്‍ പൂട്ടി മുങ്ങി യുവാവ്

രാജമല മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കൾക്ക് പരിക്ക്

പത്തനംതിട്ട കൂടലിൽ വീണ്ടും പുലിയിറങ്ങി; ഇന്നലെ കണ്ടത് 3 പുലികളെയെന്ന് നാട്ടുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In