ലക്നൗ: ഉത്തർപ്രദേശിൽ ദമ്പതികളെ അയൽവാസികൾ തല്ലിക്കൊന്നു. അബ്ബാസ്, ഭാര്യ കമറുൽ നിഷ എന്നിവരെയാണ് അയൽവാസികൾ തല്ലിക്കൊന്നത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മകന് മറ്റൊരു മതത്തിലെ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. അക്രമത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് പേർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു.