കുവൈത്ത് സിറ്റി: മദ്യപിച്ച് വാഹനമോടിച്ച സൈനികന്‍ കുവൈത്തില്‍ അറസ്റ്റില്‍. ബോര്‍ഡര്‍ ക്രോസിംഗില്‍ ജോലി ചെയ്യുന്ന കുവൈത്തി പൗരനെ നജ്ദത്ത് അല്‍-അഹമ്മദി പട്രോളിംഗ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. മഹ്ബൗലയില്‍ വെച്ചാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ പിടിയിലായത്. ഇയാളുടെ കാറില്‍ നിന്ന് രണ്ട് കുപ്പി മദ്യവും പൊലീസ് കണ്ടെത്തി. ഒന്ന് പ്രാദേശികമായി നിര്‍മ്മിച്ചതും മറ്റൊന്ന് ഇറക്കുമതി ചെയ്തതുമാണ്. പിടികൂടിയ മദ്യത്തോടൊപ്പം പ്രതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.