തിരുവനന്തപുരം ∙ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്കു (വിഎസ്‌എസ്‌സി) നടന്ന റിക്രൂട്ട്മെന്റ് പരീക്ഷയിൽ കോപ്പിയടിച്ച രണ്ട് ഹരിയാന സ്വദേശികൾ അറസ്റ്റിൽ. സുനിൽ, സുമിത്ത് എന്നിവരാണ് അറസ്റ്റിലായത്. സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ ഷെയർ ചെയ്ത് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് എഴുതുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.പട്ടം സെന്റ് മേരീസ്, കോട്ടൺഹിൽസ് സ്കൂളുകളിലാണ് ഇവർ പരീക്ഷ എഴുതിയത്. ഐഎസ്ആർഒയുടെ ടെക്നീഷ്യൻ പരീക്ഷയിലാണു കോപ്പിയടി നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡിക്കല്‍ കോളജ്– മ്യൂസിയം പൊലീസ് സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.