കൊച്ചി: സപ്ലൈകോ ഔട്ട്ലെറ്റിലെ ബോർഡിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയതിന് സസ്പെൻഷനിലായ കോഴിക്കോട് പാളയം മാനേജർ നിധിൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം.
സപ്ലൈകോ ഔട്ട്ലെറ്റിലെ ബോർഡിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയതിന് സസ്പെൻഷനിലായ കോഴിക്കോട് പാളയം ഔട് ലെറ്റിലെ മാനജേർ നിധിൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.തനിക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ഹർജിക്കാരന്‍റെ വാദം. സ്റ്റോക്ക് ഇല്ലാത്ത സാധനങ്ങളുടെ വിവരമാണ് ബോർഡിൽ രേഖപ്പെടുത്തിയതെന്നും രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാൻ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇല്ലാത്ത സാധനങ്ങൾക്ക് ആളുകൾ ക്യൂ നിൽക്കാതിരിക്കാനാണ് വിലവിവരപ്പട്ടികയിൽ ഇല്ല എന്നു രേഖപ്പെടുത്തിയതെന്നും ഹർജിക്കാരൻ വാദിക്കുന്നു. എന്നാൽ സ്റ്റോക്ക് ഉള്ള സാധനങ്ങൾ പോലും ലഭ്യമല്ല എന്ന് രേഖപ്പെടുത്തിയതിനാണ് മാനേജിംഗ് ഡയറക്ടർ നടപടി സ്വീകരിച്ചതെന്നും ചട്ടംപാലിച്ചാണ് നടപടി എന്നുമാണ് സപ്ലൈകോ വിശദീകരണം. നിധിനിന്‍റെ സ്പെൻഷനുമേലുള്ള തുടർന്നടപടികൾ ഹൈക്കോടതി ഇന്ന് വരെ തടഞ്ഞിട്ടുണ്ട്.