തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐഎസ്ആർഒ പരീക്ഷ തട്ടിപ്പ് കേസിൽ അന്വേഷണസംഘം ഇന്ന് ഹരിയാനയിൽ പരിശോധന നടത്തിയേക്കും. കേരള പോലീസ് ഉദ്യോഗസ്ഥർ ഇതിനായി ഇന്ന് ദില്ലിയിലെത്തും. ഇതിന് ശേഷം ഹരിയാനയിലേക്ക് പോകും. നാല് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഹരിയാനയിലേക്ക് പോകുന്നത്. കേസിൽ പിടിയിലായ രണ്ട് പ്രതികളും ഹരിയാന സ്വദേശികളാണ്. ഇവർക്ക് ഹരിയാനയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ കോച്ചിംഗ് സെന്ററിലടക്കം അന്വേഷണസംഘം പരിശോധന നടത്തും. ഹരിയാന പോലീസ് ഉദ്യോഗസ്ഥരയും കാണും.