• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാസങ്ങള്‍ക്ക് മുന്‍പ് മികച്ച വില്ലേജ് ഓഫീസര്‍, കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പൊക്കി വിജിലന്‍സ്

by Web Desk 06 - News Kerala 24
August 25, 2023 : 12:03 pm
in Kerala, News
0
A A
0
ആർടിഒ ചെക്പോസ്റ്റിൽ കണക്കിൽപ്പെടാത്ത 8300 രൂപ; പണം ഒളിപ്പിച്ചിരുന്നത് പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിലും

കാസര്‍ഗോഡ്: അഞ്ച് മാസം മുന്‍പ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥന്‍ ആറാം മാസം കൈക്കൂലി കേസില്‍ അറസ്റ്റില്‍. പ്രവാസിയായ എം അബ്ദുള്‍ റഷീദിന്‍റെ പരാതിയിലാണ് കാസർകോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിലായത്. വില്ലേജ് ഓഫീസർ അരുൺ സി, വില്ലേജ് അസിസ്റ്റന്‍റ് സുധാകരൻ കെ വി എന്നിവരെയാണ് വിജിലന്‍സ് പിടിയിലായത്. മൊത്തം മൂവായിരം രൂപയാണ് ഇരുവരും ചേര്‍ന്ന് വാങ്ങിയത്.

പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായ അപേക്ഷ നൽകിയ ചിത്താരി സ്വദേശിയോടായിരുന്നു ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ സഹോദരി കെട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് ഭൂമി വാങ്ങാനായി കരാർ എഴുതിയിരുന്നു. സ്ഥലം ഉടമ മരണപ്പെട്ടതോടെ, അയാളുടെ ഭാര്യയുടെ പേരിലേക്ക് വസ്തു മാറ്റിയ ശേഷമേ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നതിനാൽ, ഭൂമിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായി രണ്ട് മാസം മുമ്പാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയുടെ പുരോഗതി അറിയാൻ കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോൾ വില്ലേജ് ഓഫീസറായ അരുൺ 2000 രൂപയും വില്ലേജ് അസിസ്റ്റന്റ് സുധാകരൻ 1000 രൂപയും കൈക്കൂലി ആവശ്യപ്പെട്ടു.

പിന്നാലെ പരാതിക്കാരൻ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വംഭരൻനായരെ അറിയിക്കുകയായിരുന്നു. തുടർന്നാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കിയത്. ഉച്ചയ്ക്ക് ശേഷം ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ കാസർഗോഡ് വിജിലൻസ് ഇരുവരേയുംകയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തു. പ്രതികളെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടുകൊമ്പന്‍ പടയപ്പ തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു

Next Post

വിവാഹം കഴിക്കാൻ പെണ്ണിനെ കണ്ടെത്തി നൽകിയില്ല; മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

വിവാഹം കഴിക്കാൻ പെണ്ണിനെ കണ്ടെത്തി നൽകിയില്ല; മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി

തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ കൊടിക്കുന്നിലിന്റെ ‘പട്ടിണിക്കഞ്ഞി’ സത്യഗ്രഹം

തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ കൊടിക്കുന്നിലിന്റെ ‘പട്ടിണിക്കഞ്ഞി’ സത്യഗ്രഹം

സുജിതയെ കൊന്നതെങ്ങനെ, തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ; എല്ലാം വിവരിച്ച് പ്രതികൾ; തെളിവെടുപ്പിനിടെ സംഘർഷം

സുജിതയെ കൊന്നതെങ്ങനെ, തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ; എല്ലാം വിവരിച്ച് പ്രതികൾ; തെളിവെടുപ്പിനിടെ സംഘർഷം

രാജ്ഭവൻ മാർച്ചിനെതിരായ ഹർജി: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് കോടതി

കരിവണ്ണൂര്‍ കൊള്ളക്ക് പിന്നിൽ സിപിഎം ഉന്നതനേതാക്കള്‍; കെ സുരേന്ദ്രന്‍

ഉപ്പ് രണ്ട് ദിവസത്തിനുള്ളിൽ എത്തും ; ഓണക്കിറ്റ് ഒരാഴ്ച വൈകും

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; കിറ്റ് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ലൈക്കോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021