തിരുവനന്തപുരം : കോവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു ബാര്‍ട്ടണ്‍ ഹില്‍ ‘വേലിക്കകത്ത്’ വീട്ടിലേക്കു മടങ്ങി. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമുണ്ട്. നേരിയ പനിയും മറ്റ് അസ്വസ്ഥതകളും മാറിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.