വളാഞ്ചേരി> വളാഞ്ചേരി കാവുംപുറത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് ആംബുലൻസിൽ കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്. കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഡീലക്‌സ് കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്‌ടപ്പെട്ട് ആംബുലൻസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ അബൂബക്കറിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












