തൃശൂര്‍ : മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മകന് എസ്. ശശി (67) മുംബൈയില്‍ അന്തരിച്ചു. ദേശാഭിമാനി മുന്‍ ചീഫ് അക്കൗണ്ട്സ് മാനേജരാണ്. തിങ്കള്‍ വൈകിട്ട് ഏഴോടെ മുംബൈയില്‍ മകള്‍ അപര്‍ണയുടെ വീട്ടിലായിരുന്നു മരണം. നെഞ്ചുവേദന തോന്നിയ അദ്ദേഹത്തെ മുംബൈ ഹീര നന്ദാനി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇഎംഎസിനൊപ്പം ഏറെക്കാലം ന്യൂഡല്‍ഹിയിലായിരുന്നു താമസം. പിന്നീടു തിരുവനന്തപുരം ദേശാഭിമാനിയില്‍ ജോലി ചെയ്തു. 2000ല്‍ തൃശൂരില്‍ ദേശാഭിമാനി ആരംഭിച്ചതോടെ ഇവിടേക്കു താമസം മാറ്റി. അമ്മ പരേതയായ ആര്യ അന്തര്‍ജനം. ദേശാഭിമാനി മുന്‍ ഡപ്യൂട്ടി മാനേജര്‍ കെ.എസ്.ഗിരിജയാണ് ഭാര്യ. മക്കള്‍: അനുപമ (ലാന്റിസ് ജിവൈആര്‍, ഡല്‍ഹി), അപര്‍ണ (ടിസിഎസ്, മുംബൈ). മരുമക്കള്‍: എ.എം.ജിഗീഷ് (ദ് ഹിന്ദു, ബിസിനസ് ലൈന്‍ ഡപ്യൂട്ടി എഡിറ്റര്‍, ഡല്‍ഹി), രാജേഷ് ജെ.വര്‍മ (ഗോദ്റെജ് കമ്പനി മെക്കാനിക്കല്‍ എന്‍ജിനീയര്‍, മുംബൈ).