പാലക്കാട് : മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് ഇന്ന് രാവിലെ മരിച്ചത്. റെയില്‍വേ ഓവുപാലം നിര്‍മ്മിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വേപാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപമായിരുന്നു മണ്ണിടിഞ്ഞു വീണത്. അപകടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. ഇവര്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.