• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യാത്രികർക്ക് നമസ്കരിക്കാൻ ബസ് നിർത്തികൊടുത്ത കണ്ടക്ടർ ആത്മഹത്യ ചെയ്തു; കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് ഭാര്യ

by Web Desk 06 - News Kerala 24
August 31, 2023 : 9:02 am
in Kerala, News
Reading Time: 1 min read
0
A A
0
പ്രഭാത സവാരിക്കിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു, വൃദ്ധ മരിച്ചു, മകനും കൊച്ചുമകനും രക്ഷപ്പെട്ടു

ദില്ലി: ഉത്തർപ്രദേശിൽ രണ്ട് യാത്രക്കാർക്ക് നമസ്‌കരിക്കാൻ ബസ് രണ്ട് മിനിറ്റ് നിർത്തികൊടുത്ത സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് കണ്ടക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യ ചെയ്തതെന്നും മനുഷ്യത്വത്തിന് പകരം ജീവൻ നൽകേണ്ടി വന്നെന്നും കുടുംബം പറഞ്ഞു. കണ്ടക്ടറായിരുന്ന മോഹിത് യാദവാണ് ട്രെ‌യിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തത്.

ജൂണിലായിരുന്നു വിവാദ സംഭവം. ബറേലി-ദില്ലി ജനരഥ് ബസ് ഹൈവേയിലാണ് ഇദ്ദേഹം രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാനായി രണ്ട്  മിനിറ്റ് നിർത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുക‌യും വിവാദമാകുകയും ചെയ്തതിന് പിന്നാലെ കരാർ തൊഴിലാളിയായിരുന്നു ഇദ്ദേഹത്തെ പിരിച്ചുവിട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇദ്ദേ​ഹം തിങ്കളാഴ്ച മെയിൻപുരിയിൽ ട്രെയിനിന് മുന്നിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു. മോഹിത് യാദവ് മൂത്തയാളായിരുന്നു. എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ താങ്ങായിരുന്നു മോഹിത്. 17,000 രൂപയായിരുന്നു ശമ്പളം ലഭിച്ചിരുന്നത്. യുപിആർടിസി പിരിച്ചുവിട്ടശേഷം പലയിടത്തും അപേക്ഷിച്ചെങ്കിലും ജോലി ലഭിച്ചില്ല.

ഉത്തർപ്രദേശ് ഗതാഗത വകുപ്പ് തന്റെ ഭർത്താവിന്റെ അപേക്ഷകൾക്ക് ചെവികൊടുത്തില്ലെന്ന് മോഹിത് യാദവിന്റെ ഭാര്യ റിങ്കി യാദവ് ആരോപിച്ചു. ഭർത്താവ് ബറേലിയിലെ റീജിയണൽ മാനേജരെ വിളിക്കാറുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വാ​ദത്തിന് അധികൃതർ ചെവി കൊടുത്തില്ല. തന്റെ ഭാഗം പോലും കേൾക്കാതെ കരാർ അവസാനിപ്പിച്ചു. ജോലി നഷ്ടപ്പെട്ടതിൽ അദ്ദേഹം വിഷാദനായിരുന്നു. എന്റെ ഭർത്താവ് മനുഷ്യത്വത്തിന്റെ വിലയായി സ്വന്തം ജീവൻ നൽകിയെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജൂണിലാണ് സംഭവമുണ്ടായത്. യാത്രക്കിടെ രണ്ട് യാത്രക്കാർ നമസ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചു. തുടർന്ന് കണ്ടക്ടർ അനുവാദം നൽകി. നമസ്കരിക്കാനായി രണ്ട് മിനിറ്റ് നിർത്തികൊടുത്തു. ഹിന്ദുക്കളും മുസ്ലീങ്ങളും പ്രശ്നമില്ലെന്നും രണ്ട് മിനിറ്റ് ബസ് നിർത്തിയാൽ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം യാത്രക്കാരോട് പറഞ്ഞു. എന്നാൽ, യാത്രക്കാരിലൊരാൾ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതോടെ വിവാദമായി.  ഇതിന് തൊട്ടുപിന്നാലെ മോഹിത് യാദവിനെയും ബസ് ഡ്രൈവറെയും യുപി ഗതാഗത വകുപ്പ് യാതൊരു അറിയിപ്പും കൂടാതെ സസ്പെൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എസി മൊയ്തീന് വീണ്ടും നോട്ടീസ് നൽകി ഇഡി; ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണം

Next Post

‘പറഞ്ഞതില്‍ ഉറച്ച് നിൽക്കുന്നു,ആറു മാസം മുൻപ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതി ‘

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പറഞ്ഞതില്‍ ഉറച്ച് നിൽക്കുന്നു,ആറു മാസം മുൻപ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതി ‘

'പറഞ്ഞതില്‍ ഉറച്ച് നിൽക്കുന്നു,ആറു മാസം മുൻപ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതി '

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

കുമ്പള അപകട മരണം; ആരോപണവിധേയനായ എസ്ഐയുടെ കുടുംബത്തിന് വധഭീഷണിയെന്ന് പരാതി

കുമ്പള അപകട മരണം; ആരോപണവിധേയനായ എസ്ഐയുടെ കുടുംബത്തിന് വധഭീഷണിയെന്ന് പരാതി

ഓണാഘോഷ പരിപാടിക്കിടെ 22കാരിയെ കടന്നു പിടിച്ച 60 കാരന്‍ അറസ്റ്റില്‍

ഓണാഘോഷ പരിപാടിക്കിടെ 22കാരിയെ കടന്നു പിടിച്ച 60 കാരന്‍ അറസ്റ്റില്‍

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; രണ്ടു പേർ മരിച്ചു, ഏഴുപേർക്ക് പരിക്ക്

മണിപ്പൂർ കലാപം; 27 കേസുകൾ സിബിഐ ഏറ്റെടുത്തു; സ്ത്രീകൾക്കെതിരായ അതിക്രമം 19 കേസുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021