• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അപകീർത്തി പരാമർശം: ബി.ജെ.പി നേതാവിനെതിരായ 11 കേസുകൾ റദ്ദാക്കില്ല; ‘പൊതുപ്രവർത്തകർ പറയുന്ന ഓരാ വാക്കും പ്രധാനപ്പെട്ടത്’

by Web Desk 04 - News Kerala 24
August 31, 2023 : 6:55 pm
0
A A
0
അപകീർത്തി പരാമർശം: ബി.ജെ.പി നേതാവിനെതിരായ 11 കേസുകൾ റദ്ദാക്കില്ല; ‘പൊതുപ്രവർത്തകർ പറയുന്ന ഓരാ വാക്കും പ്രധാനപ്പെട്ടത്’

ചെന്നൈ: പൊതുപ്രവർത്തകർ ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനപ്പെട്ടതാണെന്നും മറ്റുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്നും മദ്രാസ് ഹൈകോടതി. അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി നേതാവ് എച്ച്. രാജയ്‌ക്കെതിരെ തമിഴ്‌നാട്ടിലുടനീളം രജിസ്റ്റർ ചെയ്ത 11 എഫ്‌.ഐ.ആർ റദ്ദാക്കണമെന്ന ഹരജി തള്ളി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷാണ് ഇക്കാര്യം പറഞ്ഞത്. ദ്രാവിഡ സൈദ്ധാന്തികൻ പെരിയാർ ഇ.വി രാമസ്വാമി, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി, ഡിഎംകെ എംപി കനിമൊഴി, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ&സിഇ) വകുപ്പിലെ നിരവധി ഉദ്യോഗസ്ഥർ, അവരുടെ ഭാര്യമാർ എന്നിവർക്കെതിരെ എച്ച്. രാജ 2018ൽ ഒരു പൊതുപരിപാടിയിൽ നടത്തിയ അപകീർത്തികരമായ പ്രസംഗവും സോഷ്യൽ മീഡിയ പോസ്റ്റുകളുമാണ് കേസിനാസ്പദമായത്. ആ സമയത്ത് താൻ ഏറെ മാനസികവേദനയിലായിരുന്നുവെന്നും അതിനാലാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നു​മുള്ള രാജയുടെ വിശദീകരണം ജസ്റ്റിസ് വെങ്കിടേഷ് തള്ളി.

പൊതുപ്രവർത്തകൻ എന്തുമനോവേദന അനുഭവിച്ചാലും തന്റെ ഭാഷ ശ്രദ്ധിക്കണ​മെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “പൊതുപ്രവർത്തകനായ ഒരു വ്യക്തി തന്റെ മനോവേദന പ്രകടിപ്പിക്കുമ്പോൾ ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനമാണ്. അത് മറ്റുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളിൽ കലാശിക്കരുത്” -ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു.

രാജ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ താൻ കേട്ടുവെന്നും അതിൽ പെരിയാറിനെതിരെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ യഥാർത്ഥത്തിൽ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുമെന്നും സ്ത്രീകൾക്കെതിരായ അദ്ദേഹത്തിന്റെ പരാമർശങ്ങൾ വളരെ അപകീർത്തികരമാ​ണെന്നും ​ജഡ്ജി നിരീക്ഷിച്ചു. മുൻ ബി.ജെ.പി എം.എൽ.എ കൂടിയായ രാജയുടെ അഭിപ്രായങ്ങൾ സമൂഹത്തെ പ്രതികൂലമായി ബാധിച്ചതായും സംസ്ഥാനത്തുടനീളം അസ്വസ്ഥത സൃഷ്ടിച്ചതായും ചൂണ്ടിക്കാണിച്ച കോടതി ഇളവ് അനുവദിക്കാൻ വിസമ്മതിച്ചു.

“പെരിയാറിന്റെ ആശയങ്ങളോടും ചിന്തകളോടും വിയോജിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1)(എ) പ്രകാരം അത്തരമൊരു സ്വാതന്ത്ര്യം പ്രകടിപ്പിക്കാനും കഴിയും. എന്നാൽ, ആ അഭിപ്രായം എങ്ങനെ പ്രകടിപ്പിക്കണം എന്നതാണ് ചോദ്യം. ഭരണഘടന തന്നെ ആർട്ടിക്കിൾ 19(2) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതി നൽകുന്നുണ്ട്. അതിരു കടക്കുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്ന സ്വഭാവമുള്ളതോ അപകീർത്തികരമോ മാന്യതയില്ലാത്തതോ ആകാൻ പാടില്ല. പെരിയാറിന്റെ പ്രതിമകൾ അശുദ്ധമാക്കാനുള്ള നീക്കങ്ങൾ വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുകയും ചിലപ്പോൾ അക്രമത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. കേസിൽ തീരുമാനം എടുക്കുമ്പോൾ ഈ സുപ്രധാന കാര്യം കോടതി ശ്രദ്ധിക്കേണ്ടതുണ്ട്” കോടതി പറഞ്ഞു.

അതേസമയം, സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് രാജയ്‌ക്കെതിരെ ചുമത്തിയ ഏഴ് കേസുകൾ തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂർ ജില്ലയിലെ എംപിമാർക്കും എംഎൽഎമാർക്കുമുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റാൻ ജസ്റ്റിസ് വെങ്കിടേഷ് ഉത്തരവിട്ടു. പെരിയാറിനും മറ്റ് രാഷ്ട്രീയ നേതാക്കൾക്കുമെതിരെ രാജ നടത്തിയ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട് ഈറോഡ് ജില്ലയിലും ചെന്നൈയിലുമുള്ള ബാക്കി നാല് കേസുകളുടെ വിചാരണ ചെന്നൈയിലെ പ്രത്യേക കോടതിയിൽ ഒരുമിച്ച് നടത്താമെന്നും ജഡ്ജി പറഞ്ഞു. രാജയ്ക്ക് വേണ്ടി അഡ്വ. ആർ സി പോൾ കനകരാജ്, പി.ജെ അനിത എന്നിവർ ഹാജരായി. തമിഴ്‌നാട് സർക്കാരിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. ബാബു മുത്തു മീരാൻ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മധ്യപ്രദേശിൽ ബി.ജെ.പിയിൽ നിന്നും രാജിവെച്ച് എം.എൽ.എ; പുതിയ അംഗങ്ങൾ പ്രവർത്തനത്തെ തടസപ്പെടുത്തുന്നുവെന്ന് വിമർശനം

Next Post

ഒ.സി.സി.ആർ.പി വെളിപ്പെടുത്തൽ: അദാനി ഓഹരികൾ കൂപ്പുകുത്തി; 35,600 കോടിയുടെ ഇടിവ്

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
ഒ.സി.സി.ആർ.പി വെളിപ്പെടുത്തൽ: അദാനി ഓഹരികൾ കൂപ്പുകുത്തി; 35,600 കോടിയുടെ ഇടിവ്

ഒ.സി.സി.ആർ.പി വെളിപ്പെടുത്തൽ: അദാനി ഓഹരികൾ കൂപ്പുകുത്തി; 35,600 കോടിയുടെ ഇടിവ്

കുഴൽനാടൻ പൂർണ്ണമായും പ്രതിക്കൂട്ടിൽ; ജനങ്ങളെ വഴിതെറ്റിക്കാൻ യുഡിഎഫ് വ്യാജ ആരോപണങ്ങൾ അഴിച്ചുവിടുന്നു: എം വി ​ഗോവിന്ദൻ

ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്ക്കരിക്കാൻ ബിജെപിയുടെ ശ്രമം: എം വി ഗോവിന്ദന്‍

കേരളത്തിലേത്‌ ‘ഇന്ത്യ’ സഖ്യത്തിന്റെ മാതൃക സർക്കാർ: പന്ന്യൻ രവീന്ദ്രൻ

കേരളത്തിലേത്‌ ‘ഇന്ത്യ’ സഖ്യത്തിന്റെ മാതൃക സർക്കാർ: പന്ന്യൻ രവീന്ദ്രൻ

രണ്ടാം വന്ദേഭാരത് കോട്ടയം വഴി തിരുവനന്തപുരം വരെ വേണം: തോമസ് ചാഴികാടന്‍

രണ്ടാം വന്ദേഭാരത് കോട്ടയം വഴി തിരുവനന്തപുരം വരെ വേണം: തോമസ് ചാഴികാടന്‍

ഓണത്തിന്‌ ഹിറ്റ്‌ ജവാൻ റം; പത്തുദിവസംകൊണ്ട് 6.30 ലക്ഷം ലിറ്റർ വിറ്റുപോയി

ഓണത്തിന്‌ ഹിറ്റ്‌ ജവാൻ റം; പത്തുദിവസംകൊണ്ട് 6.30 ലക്ഷം ലിറ്റർ വിറ്റുപോയി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In