കോതമംഗലം : യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാലുവര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പടി തെക്കേക്കുന്നില്‍ ഷിബിന്‍ പോളിന്റെ ഭാര്യ ജിന്‍ഷയാണ് (26) തിങ്കളാഴ്ച വീട്ടില്‍ മരിച്ചത്. ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഇവര്‍ക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്. കോട്ടപ്പടി പോലീസ് കേസെടുത്തു. ഫോറന്‍സിക് – വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.