• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ക്രിസ്ത്യാനികളില്ല, ആദിവാസികളില്ല, സിഖുകാരില്ല, പാഴ്സികളില്ല, യു.സി.സിയിൽ അവശേഷിക്കുന്നത് മുസ്ലീങ്ങൾ മാത്രമാണോ’​ -സീതാറാം യെച്ചൂരി

by Web Desk 04 - News Kerala 24
September 1, 2023 : 9:48 pm
0
A A
0
‘ക്രിസ്ത്യാനികളില്ല, ആദിവാസികളില്ല, സിഖുകാരില്ല, പാഴ്സികളില്ല, യു.സി.സിയിൽ അവശേഷിക്കുന്നത് മുസ്ലീങ്ങൾ മാത്രമാണോ’​ -സീതാറാം യെച്ചൂരി

ഇന്ത്യയിൽ എക്കാലത്തും വർഗീയമായയൊരു അന്തർധാര സജീവമായിരു​െന്നന്നും നാല്​ ചുവരുകൾക്കുള്ളിൽ പറഞ്ഞിരുന്നത്​ ഇപ്പോൾ പരസ്യമായി പറയുന്നു എന്നതാണ്​ വ്യത്യാസമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ദ ക്വിന്‍റി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കമ്യൂണിസ്റ്റ്​ പാർട്ടികൾക്ക്​ പാർലമെന്‍ററി ജനാധിപത്യത്തിൽ ഏറ്റ തിരിച്ചടികളെപ്പറ്റിയും മോദി കാലത്തെ പ്രവർത്തന രീതികളെപ്പറ്റിയും അദ്ദേഹം അഭിമുഖത്തിൽ മനസുതുറന്നു. ഇന്ത്യ സഖ്യത്തിന്‍റെ രൂപീകരണ പശ്​ചാത്തലത്തിലായിരുന്നു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ്​ പാർട്ടികളിലൊന്നിന്‍റെ നേതാവ്​ സംസാരിച്ചത്​.

​ 44ൽ നിന്ന്​ മൂന്നിലേക്ക്​ ലോക്സഭ​ പ്രാധിനിത്യം കുറഞ്ഞതിനെപ്പറ്റി?

‘അതെ, പാർലമെന്റിൽ ഞങ്ങളുടെ അംഗബലം ഗണ്യമായി കുറഞ്ഞുവെന്നത് ശരിയാണ്. എന്നാൽ ജനാധിപത്യത്തിലെ ശക്​തിയുടെ മറ്റൊരു മാനദണ്ഡം ജനകീയ സമരങ്ങളിലൂടെ ദേശീയ അജണ്ടയെ സ്വാധീനിക്കാനുള്ള കഴിവ് കൂടിയാണ്. അങ്ങി​െന നോക്കുകയാണെങ്കിൽ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രസക്​തി ഇന്ത്യയിൽ വർധിച്ചിരിക്കുകയാണ്​. ഇടതുപക്ഷ പാർട്ടികളും അനുബന്ധ സംഘടനകളും പ്രഖ്യാപിച്ച കർഷക പ്രതിഷേധം തന്നെ ഉദാഹരണം. നരേന്ദ്ര മോദി സർക്കാറിനെ അടിയറവ്​ പറയിക്കാൻ കഴിഞ്ഞ സമരമാണത്​. വേറെ നിരവധി സമരങ്ങളും പാർട്ടി കാർമികത്വത്തിൽ നടക്കുകയുണ്ടായി.

വർഗീയതയുടെ അന്തർധാര എന്നും ഇന്ത്യയിൽ സജീവമായിരുന്നു​. വെറുപ്പിന്‍റെ കടന്നുകയറ്റം ഇന്ന്​ രൂക്ഷമാണ്​?

‘ശരിയാണ്​, വർഗീയതയുടെ അന്തർധാര എല്ലായ്‌പ്പോഴും നമ്മുടെ രാജ്യത്ത്​ ഉണ്ടായിരുന്നു. അതിന്‍റെ ശക്​തി പലപ്പോഴും വ്യത്യാസപ്പെട്ടിരുന്നു. പക്ഷേ അത്​ ഏറിയോ കുറഞ്ഞോ മാറ്റമില്ലാതെ തുടർന്നിരുന്നു. ചരിത്രത്തിന്റെ ഭാഗമാണത്​. ബ്രിട്ടീഷുകാരാണ്​ അത്​ ഭരിക്കാനായി ഉപയോഗിക്കാം എന്ന്​ കണ്ടെത്തിയത്​. ഇപ്പോൾ നടക്കുന്നത്​ വർഗീയതയുടെ അനുസ്​മരണങ്ങളാണ്​. വർഗീയതയുടെ ചരിത്രത്തെ ആളുകളെ ഓർമപ്പെടുത്തികൊണ്ടേയിരിക്കുന്നു. മറക്കേണ്ട കാര്യങ്ങളെ നിർബന്ധിച്ച്​ ഓർമിപ്പിക്കുകയാണ്​. അത്​ വലിയ വ്യത്യാസമാണ്​. വെറുപ്പിന്‍റെ ശത്രുതയുടെ കനൽ കെടാതെ നിലനിർത്താൻ ചിലർ ശ്രമിക്കുകയാണ്​. വിദ്വേഷവും വെറുപ്പും സാധാരണ പ്രവർത്തികളായി മാറിയിരിക്കുകയാണ്​.

യൂനിഫോം സിവിൽക്കോടിനെപ്പറ്റി എന്താണ്​ അഭിപ്രായം?

‘നോക്കൂ, നിങ്ങൾ പറയുന്ന ഈ ഏകീകൃത സിവിൽ കോഡ് എന്താണ്? എന്ത് ഏകീകൃതമാണ്​? സ്ത്രീകൾക്ക് തുല്യാവകാശം, ലിംഗനീതി, ലിംഗാവകാശം തുടങ്ങിയ വിഷയങ്ങളിൽ സി.പി.എം നിരന്തരം പ്രചാരണം നടത്തിവന്നിരുന്നതാണ്​. എന്നാൽ യു.സി.സി അതിൽനിന്നൊക്കെ വിഭിന്നമാണ്​. ഏകരൂപം എന്നാൽ സമത്വമല്ല. എന്തിന്റെ കാര്യത്തിൽ ഏകീകരമാണ്​ ഭരണകൂടം ഉദ്ദേശിക്കുന്നത്​?

നാം ഹിന്ദുക്കൾ എന്ന് വിളിക്കുന്ന വലിയ വിഭാഗത്തിൽപ്പോലും, അവരുടെ സാമൂഹിക സാഹചര്യങ്ങളനുസരിച്ച്​ വ്യക്തിഗത അവകാശങ്ങളും നിയമങ്ങളു വ്യത്യസ്തമാണ്​. ഞാനൊരു ഹിന്ദു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. എന്റെ അമ്മാവന് തന്റെ സഹോദരിയുടെ മകളെ വിവാഹം കഴിക്കാൻ കഴിയും. എന്നാൽ അതേ സമൂഹത്തിലെ ഞങ്ങളുടെ അയൽവാസികൾക്ക് ഇത് അനുവദനീയമല്ല.

ഇതിനെല്ലാം ഏകരൂപം കൊണ്ടുവരാൻ പോവുകയാണോ? ഖാപ് പഞ്ചായത്തുകൾ ഉണ്ടാകില്ല എന്നാണോ നിങ്ങൾ പറയാൻ പോകുന്നത്? വടക്കുകിഴക്കൻ സംസ്ഥാനത്തിലെ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട്​ പുറത്തിറങ്ങിയശേഷം, ആദിവാസികൾക്ക് ഏകീകൃത സിവിൽ കോഡ് ബാധകമാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയതായി പറയുന്നു.

ഇപ്പോൾ, ക്രിസ്ത്യാനികൾക്കും യു.സി.സി ബാധകമല്ലെന്ന്​ പറയുന്നു. ഇത് തങ്ങൾക്ക് ബാധകമല്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സിഖുകാരും പാഴ്‌സികളും പറഞ്ഞു. അപ്പോൾ, അത് ആർക്ക് ബാധകമാണ്? ആരാണ് അവശേഷിക്കുന്നത്? ക്രിസ്ത്യാനികളല്ല, ആദിവാസികളല്ല, സിഖുകാരല്ല, പാഴ്സികളല്ല. അപ്പോൾ, ആരാണ് ഇതിനുള്ളിൽ വരുന്നത്​? അവശേഷിക്കുന്നത് മുസ്ലീങ്ങൾ മാത്രമാണ്​. ഭരണക്കാർക്ക് എന്താണ് വേണ്ടതെന്നത്​ വ്യക്തമാണ്. 2024 വരെ ധ്രുവീകരണത്തിന് ഊന്നൽ നൽകാനാണ് അവർ ആഗ്രഹിക്കുന്നത്. അതിനാൽ, വ്യക്തമായ കരട് രൂപരേഖയില്ലാതെ അവർ വീണ്ടും ഈ പ്രശ്നം ഉന്നയിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ആദ്യം വ്യക്​തമായൊരു ഡ്രാഫ്റ്റ് തരൂ, പിന്നെ എന്താണ്​ വേണ്ടതെന്ന്​ ആ​ലോചിക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പട്ടയ ഭൂമിയിലെ ഖനനാനുമതി: 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവ്

Next Post

ബിജെപിക്ക്‌ പിന്തുണയില്ല; എന്‍എസ്എസിന് പുതുപ്പള്ളിയിലും സമദൂരം തന്നെ: ജി സുകുമാരന്‍ നായര്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ബിജെപിക്ക്‌ പിന്തുണയില്ല; എന്‍എസ്എസിന് പുതുപ്പള്ളിയിലും സമദൂരം തന്നെ: ജി സുകുമാരന്‍ നായര്‍

ബിജെപിക്ക്‌ പിന്തുണയില്ല; എന്‍എസ്എസിന് പുതുപ്പള്ളിയിലും സമദൂരം തന്നെ: ജി സുകുമാരന്‍ നായര്‍

‘സമത്വസുന്ദരവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം പറഞ്ഞുതരുന്നത്’; ആശംസ നേർന്ന് മുഖ്യമന്ത്രി

പുതുപ്പള്ളിയിൽ മാറ്റം വേണം എന്ന ചിന്ത; വികസനത്തോടൊപ്പം മുന്നേറാൻ നാടാഗ്രഹിക്കുന്നു: മുഖ്യമന്ത്രി

തൃശൂരിൽ വളർത്തുപോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അമ്മയെ വീഡിയോ കോള്‍ ചെയ്ത് വിഷമങ്ങള്‍ പറ‌ഞ്ഞു, പിന്നാലെ ആത്മഹത്യ; കാരണം കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ് നിഗമനം

നടി അപർണ നായരുടെ മരണം: അവസാനം ഫോണിൽ സംസാരിച്ചത് അമ്മയോട്

റബർ വ്യവസായത്തെ സംരക്ഷിക്കാനായി കേരള റബ്ബർ ലിമിറ്റഡ്

റബർ വ്യവസായത്തെ സംരക്ഷിക്കാനായി കേരള റബ്ബർ ലിമിറ്റഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In