• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 5, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോൺഗ്രസ് മുക്തഭാരതമെന്ന് മോദി പറയുന്നത് കോൺഗ്രസുകാരെ കൊല്ലണമെന്ന അർത്ഥത്തിലോ? സനാതന പരാമർശത്തിലുറച്ച് ഉദയനിധി

by Web Desk 06 - News Kerala 24
September 4, 2023 : 12:27 pm
0
A A
0
കോൺഗ്രസ് മുക്തഭാരതമെന്ന് മോദി പറയുന്നത് കോൺഗ്രസുകാരെ കൊല്ലണമെന്ന അർത്ഥത്തിലോ? സനാതന പരാമർശത്തിലുറച്ച് ഉദയനിധി

ചെന്നൈ: സനാതന ധർമത്തെക്കുറിച്ചുള്ള തന്‍റെ പരാമർശം ബിജെപി വളച്ചൊടിക്കുകയാണെന്ന് തമിഴ്നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്ത് നിയമ നടപടി നേരിടാനും തയ്യാറാണെന്നും ഉദയനിധി പറഞ്ഞു. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന പരാമര്‍ശമാണ് വിവാദമായത്.

“ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തെന്ന് പറയുന്നത് ബാലിശമാണ്. ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെക്കാരെ കൊല്ലണം എന്നാണോ? കോൺഗ്രസ് മുക്ത് ഭാരത് എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണം എന്നാണോ?”- ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു- “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥം.”

പിന്നാലെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി പ്രചരിപ്പിച്ചു. ഉദയനിധി ഇന്ത്യയിലെ 80 ശതമാനം ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. ഡിഎംകെ എന്നത് പ്രതിപക്ഷത്തെ പ്രധാന കക്ഷിയാണെന്നും അവരുടെ അഭിപ്രായം തന്നെയാണോ കോണ്‍ഗ്രസിനെന്നും അമിത് മാളവ്യ ചോദിച്ചു.

പിന്നാലെ എക്സില്‍ തന്നെ ഉദയനിധി മറുപടി നല്‍കി- “സനാതന ധർമം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാൻ ഞാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധർമം. സനാതന ധർമത്തെ വേരോടെ പിഴുതെറിയുക എന്നതിലൂടെ മാനവികതയും മാനുഷിക സമത്വവും ഉയർത്തിപ്പിടിക്കാണ് ഞാന്‍ പറഞ്ഞത്. ഞാൻ പറഞ്ഞ ഓരോ വാക്കിലും ഞാൻ ഉറച്ചു നിൽക്കുന്നു. സനാതന ധർമം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് ഞാൻ സംസാരിച്ചത്.”

എന്നാല്‍ ഉദയനിധിയുടെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും അഹങ്കാരികളായ പ്രതിപക്ഷത്തിന് ഭാരതത്തിന്‍റെ പാരമ്പര്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും  ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. വോട്ട് ബാങ്കിന് വേണ്ടി സനാതന ധര്‍മത്തെ അവര്‍ അപമാനിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ചുവപ്പിനെ കാവിയാക്കാൻ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു’; മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്; പി എ മുഹമ്മദ് റിയാസ്

Next Post

‘ചരിത്രമെഴുതി യുഎഇ സുൽത്താൻ’; അൽ നെയാദിയും സംഘവും ഭൂമിയിൽ തിരിച്ചെത്തി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘ചരിത്രമെഴുതി യുഎഇ സുൽത്താൻ’; അൽ നെയാദിയും സംഘവും ഭൂമിയിൽ തിരിച്ചെത്തി

‘ചരിത്രമെഴുതി യുഎഇ സുൽത്താൻ’; അൽ നെയാദിയും സംഘവും ഭൂമിയിൽ തിരിച്ചെത്തി

കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി; വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ

കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി; വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ

പ്രതീക്ഷകൾക്ക് അപ്പുറം കുതിച്ച് വിക്രം ലാൻഡർ; ചന്ദ്രോപരിതലത്തിൽ സ്വയം സ്ഥാനം മാറ്റുന്ന പരീക്ഷണം വിജയകരം

പ്രതീക്ഷകൾക്ക് അപ്പുറം കുതിച്ച് വിക്രം ലാൻഡർ; ചന്ദ്രോപരിതലത്തിൽ സ്വയം സ്ഥാനം മാറ്റുന്ന പരീക്ഷണം വിജയകരം

‘ഇന്ത്യ സഖ്യം ജയിക്കണം, അല്ലെങ്കിൽ രാജ്യം മുഴുവൻ മണിപ്പൂരായി മാറും’: എം.കെ സ്റ്റാലിൻ

‘ഇന്ത്യ സഖ്യം ജയിക്കണം, അല്ലെങ്കിൽ രാജ്യം മുഴുവൻ മണിപ്പൂരായി മാറും’: എം.കെ സ്റ്റാലിൻ

ശുചിമുറിയില്‍ പോകാന്‍ വിലങ്ങ് അഴിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട് കഞ്ചാവ് കേസ് പ്രതി; നാട്ടുകാര്‍ പിടികൂടി

ശുചിമുറിയില്‍ പോകാന്‍ വിലങ്ങ് അഴിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട് കഞ്ചാവ് കേസ് പ്രതി; നാട്ടുകാര്‍ പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In