തിരുവനന്തപുരം∙ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത വയോധിക ദമ്പതികളെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളാണ്. ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങൾക്കു മുൻപ് ഈ ഹോട്ടലിൽ നടത്തിയിരുന്നു. രണ്ടു ദിവസം മുൻപ് മകൾ തന്നെയാണ് ഇരുവർക്കും ഈ ഹോട്ടലിൽ മുറിയെടുത്തു നൽകിയതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ–1056, 0471–2252056)