• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ശരിയായ ആരോഗ്യത്തിന് രാവിലെ കാപ്പികുടിക്കും മുൻപ് ചെയ്യാം ഈ പ്രധാനകാര്യങ്ങൾ

by Web Desk 04 - News Kerala 24
September 7, 2023 : 6:08 pm
0
A A
0
ശരിയായ ആരോഗ്യത്തിന് രാവിലെ കാപ്പികുടിക്കും മുൻപ് ചെയ്യാം ഈ പ്രധാനകാര്യങ്ങൾ

രാവിലെ ഉണർന്നാലുടൻ ഒരു കപ്പ് കാപ്പി കുടിക്കുന്നത് പലരുടെയും ശീലമാണ്. കാപ്പി ഊർജമേകുമെന്നു മാത്രമല്ല ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള കഫീൻ, ഇൻഫ്ലമേഷൻ കുറയ്ക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതോടൊപ്പം അൽസ്ഹൈമേഴ്സ് തടയാനും ഹൃദയത്തകരാറുകൾ വരാതിരിക്കാനും കരളിന് സംരക്ഷണമേകാനും കട്ടൻ കാപ്പി സഹായിക്കും. എന്നാൽ രാവിലെ കാപ്പി കുടിക്കുന്നതിനു മുൻപ് മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്. വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് സ്ട്രെസ് ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയെ പുറന്തള്ളും. അതുകൊണ്ട് പ്രഭാതഭക്ഷണ സമയം വരെയെങ്കിലും കാപ്പി കുടിക്കാതിരിക്കണം. കോർട്ടിസോൾ ആവശ്യമാണെങ്കിലും രാവിലെ കൂടിയ അളവിൽ കോർട്ടിസോൾ ശരീരം പുറപ്പെടുവിക്കുന്നത് അനാവശ്യമായ സമ്മർദം വരാൻ കാരണമാകും.

വെള്ളം കുടിക്കാം
രാത്രി മുഴുവൻ ഉറങ്ങി രാവിലെ എണീക്കുമ്പോഴേക്ക് ശരീരത്തിൽ ജലാംശം കുറവായിരിക്കും. രാവിലെ എണീറ്റാലുടൻ കാപ്പി കുടിച്ചാൽ അത് ശരീരത്തിൽ കൂടുതൽ ജലദൗർലഭ്യം ഉണ്ടാക്കുകയെ ഉള്ളൂ. അതുകൊണ്ട് രാവിലെ എണീറ്റാലുടൻ കാപ്പി കുടിക്കും മുൻപ് ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കണം. ഒരു നാരങ്ങ പിഴിഞ്ഞു ചേർത്ത വെള്ളമാണെങ്കിൽ ഏറെ നല്ലത്.

നാരുകളും പ്രോട്ടീനും കഴിക്കാം
കാപ്പി വെറുംവയറ്റിൽ കുടിച്ചാൽ ശരീരം കോർട്ടിസോൾ ഉൽപാദിപ്പിക്കാന്‍ കാരണമാകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്നു കൂടുകയും ചെയ്യും. അതുകൊണ്ട് ഫൈബറും പ്രോട്ടീനും ധാരാളമടങ്ങിയ, ചിയ സീഡ്സ് പോലുള്ള ഭക്ഷണം കഴിച്ച് ദിവസം തുടങ്ങാൻ ഡോക്ടർമാർ നിർദേശിക്കുന്നു. മുട്ടയും പ്രോട്ടീൻ ഭക്ഷണമാകയാൽ കഴിക്കാം.

വർക്കൗട്ട്
വ്യായാമം ചെയ്യാതെ കാപ്പി കുടിക്കുന്നത് സ്ട്രെസും ഉത്കണ്ഠയും വർധിപ്പിക്കും. അതുകൊണ്ട് വർക്കൗട്ട് ചെയ്തതിനു ശേഷം മാത്രമേ കാപ്പി കുടിക്കാവൂ. ഉണർന്നാലുടൻ നടക്കാൻ പോകുന്നതും നല്ലതാണ്.

അൽപസമയം കാത്തിരിക്കാം
ഉണർന്നെണീറ്റ് കുറഞ്ഞത് ഒന്നര മണിക്കൂർ കഴിഞ്ഞേ കാപ്പി കുടിക്കാവൂ. ഹോർമോണുകളുടെ സന്തുലനം സാധ്യമാക്കാനാണിത്. ഉണർന്നാലുടൻ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യും. ഇത് ആരോഗ്യകരമായ നാഡീവ്യവസ്ഥയുടെ സൂചനയാണ്. പ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യത്തെയും ഇത് സൂചിപ്പിക്കുന്നു. ദിവസം മുഴുവൻ ഊർജം നിലനിർത്താനും കോർട്ടിസോളിന്റെ അളവ് ബാലൻസ് ചെയ്യാനും എഴുന്നേറ്റ് 90 മിനിറ്റിനു ശേഷം കാപ്പി കുടിക്കുന്നതാണ് നല്ലത്.

വെയിലു കൊള്ളാം
ഉണർന്നാലുടൻ പുറത്തിറങ്ങി സൂര്യപ്രകാശമേൽക്കുന്നത് നല്ലതാണ്. ഇത് ഹോര്‍മോൺ സംതുലനത്തിനും സഹായകമാണ്. സിർക്കാഡിയൻ റിഥം നിയന്ത്രിക്കുന്നു. ശരീരത്തിന്റെ സ്വാഭാവികതാളം നിലനിർത്താനും രാവിലെ വെയിൽ കൊള്ളുന്നതിലൂടെ സാധിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

Next Post

ഗ്യാസിൽ നിന്ന് തീ പടർന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ഗ്യാസിൽ നിന്ന് തീ പടർന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം

ഗ്യാസിൽ നിന്ന് തീ പടർന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം

മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയില്‍ നിന്നും പാമ്പിനെ പിടികൂടി

മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയില്‍ നിന്നും പാമ്പിനെ പിടികൂടി

ഉച്ചഭക്ഷണ പദ്ധതി: പ്രതിസന്ധി കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തത് മൂലം; സംസ്ഥാനതലത്തിൽ ആകുന്ന നടപടികൾ സ്വീകരിക്കും: മന്ത്രി വി ശിവൻകുട്ടി

ഉച്ചഭക്ഷണ പദ്ധതി: പ്രതിസന്ധി കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തത് മൂലം; സംസ്ഥാനതലത്തിൽ ആകുന്ന നടപടികൾ സ്വീകരിക്കും: മന്ത്രി വി ശിവൻകുട്ടി

ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

മോശം കാലാവസ്ഥ: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് നിർദേശം

വായ ഉണങ്ങി വരളാൻ കാരണം മരുന്നുകളുടെ പാർശ്വഫലമോ ? ; ഡോക്ടർ പറയുന്നു

വായ ഉണങ്ങി വരളാൻ കാരണം മരുന്നുകളുടെ പാർശ്വഫലമോ ? ; ഡോക്ടർ പറയുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In