കൊല്ലം: കരുനാഗപ്പളളിയിൽ യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരൻ ക്വട്ടേഷൻ നൽകി. വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരന്റെ ക്വട്ടേഷൻ. യുവാവിനെ ആക്രമിച്ച പത്തംഗ അക്രമി സംഘത്തിലെ ഏഴു പേരെ പോലീസ് പിടികൂടി. കരുനാഗപ്പളളി ഇടക്കുളങ്ങര സ്വദേശിയായ യുവാവിനെ സംഘം ക്രൂരമായി മർദ്ദിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.












