ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. രണ്ടു മാസം മുമ്പ് ഖത്തറിലെത്തിയ മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച് വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിന് പിന്നാലെ മരണം സംഭവിച്ചു. ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരനായിരുന്നു. രണ്ടു ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. നേരത്തെ ചെമ്മാട് ദാറുല്‍ ഹുദ, സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെറുവണ്ണൂര്‍ അല്‍ അന്വാര് അക്കാദമി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പിതാവ്: വലിയാക്കത്തൊടി അഹമ്മദ് മുസല്യാര്‍, മാതാവ്: ആയിശ, ഭാര്യ: കൊടലിട സീനത്ത്, മക്കള്‍: മുഹമ്മദ് ഹനൂന്‍, മുഹമ്മദ് ഹഫിയ്യ്, രണ്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞ്.