ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ജങ്ക് ഫുഡുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഒരുപാട് ഫാറ്റ് അടങ്ങയിട്ടുള്ള പിസ്സ പോലുള്ള ഭക്ഷണങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകും. മാത്രമല്ല ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാക്കാനും സാധ്യതയുണ്ട്. നെഞ്ചെരിച്ചില്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
ചേക്ലേറ്റ്‌സില്‍ നല്ലൊരു അംശം കാഫീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ രാത്രിയില്‍ ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കകുറവിന് കാരണമാകും. ഐസ്‌ക്രീമില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഘടകമാണ് ഷുഗര്‍. അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും. സ്‌ട്രെസ്സിനും അതുമൂലം ഉറക്കകുറവിനും കാരണമാകുകയും ചെയ്യും. ചിപ്‌സ് പോലുള്ള ഭക്ഷണങ്ങളില്‍ ധാരാളം ഗ്ലുട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്, ഈ ഗ്ലുട്ടാമേറ്റ്കള്‍ ഉറക്കം തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.