ബെംഗളൂരു: ടിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. ജാമ്യം നിഷേധിച്ച് വിജയവാഡയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. 409 വകുപ്പ് ചുമത്തി, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു. രാജമണ്ട്രി ജയിലിലേക്ക് ആയിരിക്കും നായിഡുവിനെ മാറ്റുക കോടതിയില്‍ നിന്ന് ഏതാണ്ട് 3 കിലോമീറ്റര്‍ ദൂരത്തുള്ള ജയിലിലേക്കുള്ള പാത മുഴുവന്‍ പൊലീസിന്റെയും പാരാമിലിറ്ററിയുടെയും വലയത്തിലാണുള്ളത്.
ഉടന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ടിഡിപി. ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാന്‍ ടിഡിപി. അഡ്വ. സിദ്ധാര്‍ഥ് ലുത്ര തന്നെ ഹൈക്കോടതിയിലും നായിഡുവിന് വേണ്ടി ഹാജരാകും. അര്‍ദ്ധരാത്രിയായാലും കോടതിയെ സമീപിക്കാനാണ് തീരുമാനം. സംസ്ഥാനമെമ്പാടും കനത്ത പോലീസ് ജാഗ്രതയും കാവലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ മുതിര്‍ന്ന പല ടിഡിപി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്. 24-ാം തീയതി വരെയാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്.