മുംബൈ: മഹാരാഷ്ട്രയിലെ താനയിൽ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ആറു പേർ മരിച്ചു. നിർമ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. അടുത്തിടെ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ റൂഫിൽ വാട്ടർപ്രൂഫിംഗ് ജോലികൾക്കായി നിയോഗിച്ച തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രണ്ടുതൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് പരിക്കുകൾ ഗുരുതരമാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.












