ദില്ലി: ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും സംഘത്തിനും ദില്ലിയില്‍ നിന്ന് മടങ്ങാനായില്ല. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ട്രൂഡോയും സംഘവും ദില്ലിയില്‍ തുടരുകയാണ്. സിഎഫ്സി001ന് എന്ന വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. ട്രൂഡോയും സംഘവും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴാണ് തകരാര്‍ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. രാത്രിയില്‍ തന്നെ തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ബദല്‍ സംവിധാനമാകുന്നതു വരെ ഇന്ത്യയില്‍ തുടരുമെന്നും കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ട്രൂഡോ ദില്ലിയിലെത്തിയത്. ഞായറാഴ്ച രാത്രി 8 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. മുന്‍പും ട്രൂഡോ സഞ്ചരിച്ച വിമാനം തകരാറിലായിട്ടുണ്ട്. 2016 ഒക്‌ടോബറില്‍ പ്രധാനമന്ത്രിയുമായി പറന്ന വിമാനം 30 മിനിറ്റിന് ശേഷം സാങ്കേതികപ്രശ്നം കാരണം ഒട്ടാവയില്‍ ഇറങ്ങി.
നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും വേദിയായ ജി20 ഉച്ചകോടിക്ക് സമാപനം. ജി20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ ജി20 വെർച്വൽ ഉച്ചകോടി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശുപാർശ ചെയ്തു. ജി20യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വെർച്വൽ ഉച്ചകോടി.