കൊച്ചി: കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് തള്ളിക്കളയണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി. കഴിഞ്ഞയാഴ്ച കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല പ്രകാശിപ്പിച്ച റിപ്പോർട്ട് പരിസ്ഥതി വിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണെന്ന് ത്സ്യത്തൊഴിലാളി ഐക്യവേദി (ടു.യു.സു.ഐ) പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ 48 ഇനം ഫിൻ മൽസ്യങ്ങളും 21 ഇനം ഷെൽഫിഷുകളുമുൾപ്പെടെ 70 ഇനം മത്സ്യ നങ്ങളുടെ റിപ്പോർട്ടാണ് കേന്ദ്ര സമുദ മത്സ്യഗവേഷണ സ്ഥാപനം പുറത്തുവിട്ടത്. ഇതുപ്രകാരം 90 ശതമാനം ഇനങ്ങളും സുസ്ഥിരമായാണ് പിടിക്കുന്നത്. അമിതചൂഷണത്തിന് വിധേയമാകുന്നില്ലെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. മത്സ്യബന്ധനമേഖലയിൽ സബ്സിഡികൾ നിഷേധിക്കുന്ന ലോകവ്യാപാര സംഘനയുടെ ജനീവ സമ്മേളനത്തിൽ ഇന്ത്യ എടുത്ത നിലപാടുകളുടെ സാധൂകരണമാണ് ഈ റിപ്പോർട്ടെന്ന് മന്ത്രി വ്യക്തമാക്കി.
കേരളമടക്കം ഉൾപ്പെടുന്ന തെക്കൻ പശ്ചിമ സമൂദ്രത്തിലെ 41 ജനങ്ങൾ ( 29+12 ) വിശകലനത്തിന് വിധേയമായി. ഇവയിൽ 92 ശതമാനവും സുസ്ഥിരമായിട്ടാണ് പിടിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ പരമ്പരാഗതസ്യത്തൊഴിലാളികൾ പിടിക്കുന്ന ചാള, അയില, നത്തോലി, വറ്റ തുടങ്ങിയവയും ട്രോൾ ബോട്ടുകൾ പിടിക്കുന്ന പാമ്പാട, കിളിമീൻ, പല്ലിമീൻ, ആവോലി, മുള്ളൻ, കണവ, കൂന്തൽ എന്നിവയും ഉൾപ്പെടും. ലക്ഷ്വീപ് സമൂഹം പിടിക്കുന്ന സ്കിപ്ജാക് (വരയൻ ചൂര), ട്യൂണ യെല്ലോഫിന്റെ ചുര തുടങ്ങിയവ 100 ശതമാനവും സുസ്ഥിരമായിട്ടാണ് പിടിക്കുന്നതെമ്മും റിപ്പോർട്ടി വ്യക്തമാക്കി.
എന്നാൽ, ഏറ്റവുമൊടുവിൽ പുറത്തുവന്നിരിക്കുന്ന ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ബിഗ് ഐ ട്യൂണയും. യെല്ലോ ഫിൻ ട്യൂണയും അമിത ചൂഷണത്തിന് വിധേയമാണ്. യെല്ലോ ഫിൻ ട്യൂണയുടെ സുസ്ഥിരതയുടെ അളവ് 3,40,000 ടണ്ണായി നിജപ്പെടുത്തി. എന്നാൽ, കഴിഞ്ഞ വർഷം നാം പിടിച്ചത് 4,21,000 ടണ്ണാണ്. വരയൻ ട്യൂണയുടെ അളവ് 6.01,000 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷം നാം പിടിച്ച് 6,55,000 ടണ്ണാണ്. ആഗോള മത്സ്യബന്ധനത്തിന്റെ സ്റ്റോക്കുവിവരങ്ങളും സൂചിപ്പിക്കുന്നുണ്ട്. സർവദേശീയമായി അംഗീകരിച്ച ഈ കണക്കുകളാണ് സി.എം.എഫ്.ആർ.ഐ. നിഷേധിക്കുന്നത്.
സുസ്ഥിരതയുമായി ബന്ധപ്പെട്ട് സി.എം.എഫ്.ആർ.ഐ. നാളിതുവരെ എടുത്തിട്ടുള്ള നിലപാടുകളിൽ നിന്നുള്ള പിന്നോട്ടുപോക്കാണ് നടത്തിയിരിക്കുന്നത്. 2021-ൽ സ്ഥാപനം പുറത്തുവിട്ട കണക്കുപ്രകാരം 34 ശതമാനം മത്സ്യം മാത്രമാണ് സുസ്ഥിരമായി പിടിക്കുന്നത്. ഒരു വർഷം കൊണ്ട് 92 ശതമാനമായി ഉയരുന്ന ജാലവിദ്യയാണ് റിപ്പോർട്ട്, സുസ്ഥിരതയുമായി ബന്ധപ്പെട്ട് സ്ഥാപനം മുന്നോട്ട് വെച്ച 58 ഇനം മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ്, ട്രോളിംഗ് നിരോധനം, വലക്കണ്ണി, വലുപ്പനിയന്ത്രണം, യാനങ്ങൾക്കുള്ള മോട്രോറിയം തുടങ്ങി നിലപാടുകൾ ഇതോടെ അർഥരതമായിരിക്കുന്നു.
കഴിഞ്ഞ പത്തുവർഷമായി ലഭ്യമല്ലാതിരുന്ന ചാള കഴിഞ്ഞ വർഷം തിരിച്ചുവന്നതിന്റെ ചില ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്. ഇപ്പോൾ പിടിക്കുന്ന ചാളയുടെ നല്ലൊരു ഭാഗവും മിനിമം സൈസിനുതാഴെയുമാണ്. ഇത്തരക്കാർക്കൊക്കെയുള്ള ഒരു പച്ചക്കൊടിയാണ് റിപ്പോർട്ട്. മീനും തേനും കാണുമ്പോൾ എടുക്കണം എന്ന പഴഞ്ചൻ നിലപാടുകളെ സ്വീകരിക്കുന്ന ഗവേഷണ സ്ഥാപനത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് പരിസ്ഥതി വിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണ്. റിപ്പോർട്ട് തള്ളികളയണം. യാഥാർത്ഥ്യബോധവും ശാസ്ത്രവും സമന്വയിക്കുന്ന റിപ്പോർട്ട് തയാറാക്കേണ്ടതെന്നും ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആഴക്കടൽ മേഖലയെ വൻകിടകുത്തക കമ്പനികൾക്ക് കീഴ്പ്പെടുത്താനുള്ള നയ-നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോവുകയാണ്. ഈ രംഗത്തേക്ക് കുത്തക കമ്പനികളുടെ ദർബലുകൾ എന്നറിയപ്പെടുന്ന യാനങ്ങളെ കൊണ്ടു വരുന്നതിനുള്ള പെരുമാറ്റ ചട്ടം മൂന്നുമാസം മുമ്പ് പ്രഖ്യാപിച്ചു.
ഈ മേഖലയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആയിരത്തോളം വരുന്ന ചെറുകിട മത്സ്യബന്ധന സമൂഹത്തെ തുടച്ചുനിന്ന നടപടിയുമാണിത്. ഇതിന് സഹായമായിട്ടാണ് റിപ്പോർട്ടുകൾ തയാറാക്കിയത്. വിദേശ രാജ്യങ്ങളിൽ വൻകിടകപ്പലുകൾ പ്രവർത്തിക്കുകയും അതിന്റെ ഫലമായി മത്സ്യമേഖല തകർച്ചയെ നേരിടുകയുമാണ്. പരാജയപ്പെട്ട ഈ മാതൃകകളെ കുത്തകൾക്ക് വേണ്ടി ഇന്ത്യയിൽ സ്ഥാപിക്കുന്നാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഐക്യവേദി (ടു.യു.സു.ഐ) പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.