• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

സിനിമ എനിക്ക് കലയും കൊലയും ഒന്നുമല്ല, ജോലി മാത്രം: ധ്യാൻ ശ്രീനിവാസൻ

by Web Desk 04 - News Kerala 24
September 12, 2023 : 10:21 pm
in Entertainment, News
0
A A
0
സിനിമ എനിക്ക് കലയും കൊലയും ഒന്നുമല്ല, ജോലി മാത്രം: ധ്യാൻ ശ്രീനിവാസൻ

സിനിമാ കുടുംബത്തിൽ നിന്നും എത്തി പ്രേക പ്രീയം നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ധ്യാൻ ഇതിനോടകം നിരവധി സിനിമകളും കഥാപാത്രങ്ങളും ആണ് മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. സിനിമയ്ക്ക് പുറമെ ധ്യാനിന്റെ ഇന്റർവ്യൂകൾ എപ്പോഴും ട്രെന്റിങ്ങിൽ ഇടംനേടാറുണ്ട്. തന്റെ സിനിമകളെക്കാൾ കൂടുതൽ ഓടുന്നത് ഇന്റർവ്യൂകൾ ആണെന്ന് ധ്യാൻ തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. തന്നോട്ട് ചോദിക്കുന്ന ഉത്തരങ്ങൾക്ക് അർഹിക്കുന്ന രീതിയിൽ ആയിരിക്കും നടൻ മറുപടി കൊടുക്കുക. ചോദ്യ കർത്താവിന്റെ ശൈലിയിൽ തന്നെയാകും പലപ്പോഴും മറുപടികൾ നൽകാറുള്ളതും. അവ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ പരാജയ സിനിമകൾ ആണെന്നറിഞ്ഞിട്ടും എന്തുകൊണ്ട് അത്തരം സിനിമകൾ ചെയ്യുന്നുവെന്ന ചോ​ദ്യത്തിന് ധ്യാൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

താൻ സിനിമയെ കലയായിട്ടല്ല വെറും ജോലി മാത്രമായാണ് കണുന്നതെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. വരുന്ന സ്ക്രിപ്റ്റുകൾ മോശമാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. പരാജയങ്ങൾ നേരിട്ടിട്ടും എന്റെ സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂവെന്നും ധ്യാൻ പറഞ്ഞു. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.

“സിനിമ പരാജയപ്പെട്ടിട്ടും എന്തുകൊണ്ട് എനിക്ക് ഇത്രയും സിനിമകൾ ? എന്നാണ് ചോ​ദിക്കേണ്ടത്. കാരണം ഞാൻ ആരുടെ അടുത്തും പോയിട്ട് എനിക്ക് സിനിമ താ എന്ന് പറയാറില്ല. എന്റെ സിനിമകൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് വീണ്ടും സിനിമകൾ തരുന്നത്? ഒരു പ്രൊഡ്യൂസർ അല്ലെങ്കിൽ ഡയറക്ടർ കഥ കേട്ട് അവർ തീരുമാനിച്ച് ഉറപ്പിച്ച നടന്റെ അടുത്തേക്കാണ് വരുന്നത്. പരാജയപ്പെട്ട സിനിമകൾ ചെയ്ത നടന്റെ അടുത്തേക്ക് എന്തിനാണ് സിനിമ കൊണ്ടുവരുന്നത് ? അതെന്ത് കൊണ്ടാണ് എന്ന് എനിക്കും അറിയില്ല. എനിക്ക് വരുന്ന സിനിമകൾ കൃത്യമായി ഞാൻ തീർക്കും. എനിക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നല്ല. ഞാൻ അതിനെ ജോലിയായിട്ട് മാത്രമെ കണക്കാക്കുന്നുള്ളൂ. വരുന്ന സ്ക്രിപ്റ്റുകൾ മോശമാണെന്ന് ഞാൻ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. പരാജയങ്ങൾ നേരിട്ടിട്ടും എന്റെ സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ. ഇതൊരു കലയല്ലേ അതിനെ കൊല്ലാൻ പാടുണ്ടോ എന്നൊക്കെ പലരും പറയും. പക്ഷേ എനിക്ക് സിനിമ കലയും കൊലയും ഒന്നുമല്ല. ജോലി മാത്രമാണ്. എനിക്ക് വരുന്ന ജോലി ഞാൻ കൃത്യമായി ചെയ്യും. അത്രേയുള്ളൂ. എന്റെ ചോയ്സ് കൊണ്ട് ഇതുവരെ സിനിമ ചെയ്തിട്ടില്ല. പത്ത് വർഷമായിട്ട് കഥകൾ ഇഷ്ടപ്പെട്ടിട്ടല്ല ഞാൻ സിനിമ ചെയ്തത്”, എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല; തിരഞ്ഞെടുപ്പ് കേസില്‍ കെ.ബാബുവിന് തിരിച്ചടി

Next Post

കേരളത്തില്‍ നിപ ആവര്‍ത്തിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തണം: ഡോ. ബി ഇക്ബാല്‍ എഴുതുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തില്‍ നിപ ആവര്‍ത്തിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തണം: ഡോ. ബി ഇക്ബാല്‍ എഴുതുന്നു

കേരളത്തില്‍ നിപ ആവര്‍ത്തിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തണം: ഡോ. ബി ഇക്ബാല്‍ എഴുതുന്നു

ഗതാഗത വകുപ്പിനും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനവുമായി മുകേഷ് എംഎൽഎ

ഗതാഗത വകുപ്പിനും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനവുമായി മുകേഷ് എംഎൽഎ

നികുതി അടച്ച്‌ പ്രതിഫലം പറ്റുന്നത്‌ എങ്ങനെ ‘മാസപ്പടി’യാകും: ആരോപണങ്ങൾക്ക്‌ മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരണം; ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

വീണ്ടും നിപ; കോഴിക്കോടും സമീപജില്ലകളിലും അതീവ ജാഗ്രത, കണ്ടെയ്ൻമെന്റ് മേഖല പ്രഖ്യാപിച്ചു

വീണ്ടും നിപ; കോഴിക്കോടും സമീപജില്ലകളിലും അതീവ ജാഗ്രത, കണ്ടെയ്ൻമെന്റ് മേഖല പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021