രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതിനായി ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
നാരുകള്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ആഴ്ചയിൽ രണ്ടുതവണയെങ്കിലും വെണ്ടയ്ക്ക കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ വെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്താനുമാകുന്നു. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. അതിനാല്‍ ഇവ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വെണ്ടയ്ക്കയിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നല്ലതാണ്. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. വെണ്ടയ്ക്കയുടെ കലോറിയും കുറവാണ്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മഗ്നീഷ്യം അടങ്ങിയ വെണ്ടയ്ക്ക എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വെണ്ടയ്ക്ക പതിവായി ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്തി വര്‍ധിപ്പിക്കാനും സഹായിക്കാം. അതുപോലെ ചർമ്മസംരക്ഷണത്തിനും വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്.