ലണ്ടന്‍ : വിരുന്നുകള്‍ നടത്തി ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു വിവാദത്തില്‍പെട്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ പുതിയ ആരോപണം. കോവിഡ് വ്യാപനം തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ ലോക്ഡൗണ്‍ കാലത്ത് ഓഫിസില്‍ പ്രധാനമന്ത്രിയുടെ ജന്മദിന വിരുന്നു നടന്നെന്നാണു മാധ്യമറിപ്പോര്‍ട്ടുകള്‍. 2 പേരിലധികം കൂട്ടം ചേരുന്നതിനു വിലക്കുണ്ടായിരുന്ന 2020 ജൂണ്‍ 19നായിരുന്നു 30 പേര് പങ്കെടുത്ത വിരുന്ന്. വിവാദമായ മുന്‍ വിരുന്നുകളെപ്പറ്റി മുതിര്‍ന്ന ഉദ്യോഗസ്ഥ സ്യൂ ഗ്രേ അധ്യക്ഷയായ സമിതിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.