മങ്കൊമ്പ് > പ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി ഇന്ന്. ക്ഷേത്രച്ചടങ്ങുകൾക്കും അനുജ്ഞവാങ്ങലിനും മറ്റ് ചടങ്ങുകൾക്കും ശേഷം നീലംപേരൂർ പള്ളി ഭഗവതിക്ഷേത്ര മുറ്റത്ത് ഇന്നു രാത്രി 10.30ന് അന്നങ്ങളുടെ വരവ് ആരംഭിക്കും.അഞ്ചേകാൽ കോൽ ഉയരമുള്ള വലിയ അന്നം ഉൾപ്പെടെ 82 പുത്തൻ അന്നങ്ങളും ഇന്ത്യയുടെ ചാന്ദ്രദൗത്യ വിജയത്തിന്റെ സൂചകമായുള്ള ചന്ദ്രയാൻ ഉൾപ്പെടെ വിവിധ കോലങ്ങളും പടയണിക്കളത്തിൽ എത്തും. രാത്രി 12.30നു ചൂട്ടുവെളിച്ചത്തിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ വല്യന്നം എഴുന്നള്ളും.പടയണിയുടെ 16 ദിവസം നീളുന്ന ചടങ്ങുകൾക്കും ഇതോടെ സമാപ്തിയാകും.