കണ്ണൂർ : മകളെ പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പ്ലസ്ടു വിദ്യാർഥിനിയായ കുട്ടി സ്കൂളിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് വിവരം പുറത്തായത്. അധ്യാപികമാരെയാണ് കുട്ടി പീഡനവിവരം ആദ്യം അറിയിച്ചത്. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെത്തി കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി. ചൈൽഡ് ലൈൻ അധികൃതർ വളപട്ടണം പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.ഐ. കെ.വി. രേഷ്മയും സംഘവുമാണ് 45-കാരനായ പിതാവിനെ അറസ്റ്റ് ചെയ്തത്.












