• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭീമൻ രഘു നാടകത്തിലേക്ക് വലിച്ചു കേറ്റിയത് ചെറുതല്ലാത്ത ഒരാളെ -ഡോ. ആസാദ്

by Web Desk 04 - News Kerala 24
September 16, 2023 : 11:16 am
0
A A
0
ഭീമൻ രഘു നാടകത്തിലേക്ക് വലിച്ചു കേറ്റിയത് ചെറുതല്ലാത്ത ഒരാളെ -ഡോ. ആസാദ്

മലപ്പുറം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് കേട്ട നടൻ ഭീമൻ രഘു, തന്റെ നാടകത്തിലേക്ക് ചെറുതല്ലാത്ത ഒരാളെയാണ് വലിച്ചു കേറ്റിയതെന്ന് ഇടത് ചിന്തകൻ ഡോ. ആസാദ്. ‘ഏകപാത്ര നാടകമായിരുന്നത് ഇരുപാത്ര നാടകവും പിന്നീട് ബഹുപാത്ര നാടകവുമായി പരിണമിക്കുന്നു. മോദിയുടെ മുന്നിൽ ചെയ്യണമെന്നുണ്ടായിരുന്നു ഭീമന്. ഇവിടെത്തന്നെ അവസരമുള്ളപ്പോൾ വേദി എന്തിന് കേന്ദ്രത്തിലേക്കു മാറ്റണം! കൂവുന്നത് പ്രതിഷേധമാണെന്ന് അറിയുന്ന ആൾ നിശ്ശബ്ദതയുടെ തീഷ്ണമായ പ്രതിഷേധം പെട്ടെന്ന് തിരിച്ചറിഞ്ഞുകാണില്ല. സ്ക്രിപ്റ്റില്ലാത്ത നാടകത്തിന്റെ ശക്തിയും പ്രത്യേകതയുമാണത്’ -ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.

‘ഭീമൻ രഘുവിന്റെ സി പി എം പ്രവേശം തുടക്കംമുതൽ ഒരേകപാത്ര നാടകത്തിന്റെ കരുതലോടെയും വിമർശനത്ത്വരയോടെയും ഉള്ളതത്രെ.

ബി.ജെ.പിയിൽനിന്നാണ് വരവ്. വണങ്ങാനും സ്തുതിക്കാനും (ശബ്ദംകൊണ്ടും ശരീരംകൊണ്ടും) അവസരം കുറവല്ലാത്ത ഇടമാണത്. കേരളത്തിലുണ്ട് അതിലും കുനിയേണ്ടിടമെന്ന് ഒരാൾക്ക് സി പി എമ്മിനെയും പിണറായിയെയും തോന്നുന്നത് എന്തുകൊണ്ടാവും? അധികാര മൂർത്തിക്കു മുന്നിൽ ഇരിപ്പുറയ്ക്കാതെ നിൽക്കുന്ന സാംസ്കാരിക പരിവാരങ്ങളുടെ നേർച്ചിത്രം പ്രതീകാത്മകമായി ഭീമൻ എന്ന നടൻ അവതരിപ്പിക്കുന്നു. ഭീമൻ രഘു അഭിനയിക്കുകയാവില്ല. ജീവിക്കുന്നു എന്നു പറയണം. പക്ഷേ, സുരാസുവും മൊകേരിയും രജിതയും ഗോപാലനുമൊക്കെ ചെയ്ത ഏകപാത്ര നാടകങ്ങളെക്കാൾ തീഷ്ണവും ലക്ഷ്യവേധിയുമാണ് ഭീമൻ രഘുവിന്റേതെന്ന് പറയാതെ വയ്യ.

ഒരു നടൻ നാട്യമായി പരിണമിക്കുന്നു. വേർപെടുത്താനാവാതെ അയാളുടെ ചലനങ്ങൾ നയവും അഭിനയവും കലർന്നതാവുന്നു. രണ്ടുപേർ അഭിമുഖമായി എഴുന്നേറ്റ് നിൽക്കുന്ന സദസ്സ്. ഒരാൾ സംസാരിക്കുന്നു. മറ്റേയാൾ സാകുതം കേൾക്കുന്നു. ബാക്കിയെല്ലാവരും ശ്വാസംപിടിച്ച് ഇരിക്കുന്നു. ആളുകൾ സംസാരിക്കുന്ന ആളെ കേൾക്കുന്നു. ആളുകൾ നിശ്ശബ്ദമായ മറ്റൊരു പ്രഭാഷണത്തിലും വഴുതിപ്പോകുന്നു. ഒരാൾ അയാളെത്തന്നെ കാണുന്നപോലെ, ഒരു ദർപ്പണദൃശ്യം പോലെ ഒരു നാടകരംഗം.

ഇരിക്കുന്നവർക്ക് ധർമ്മസങ്കടം. നായകനും പ്രതിനായകനും നിവരുന്ന ചിത്രമാണ്. ഒരാളെ തള്ളണം. ഈ നിവർന്ന കുനിവ് അഥവാ നേർവളവ് നമ്മുടെ പൊതുസമൂഹത്തിൽ സന്നിവേശിപ്പിക്കപ്പെട്ട രാഷ്ട്രീയാധികാര /അടിമത്ത കാലത്തെ നേർചിത്രമാണ്. അവനവനിലേക്കു നോക്കാൻ പ്രേരിപ്പിക്കുന്ന ദീർഘമായ ഒരു നാടകരംഗം. ലക്ഷ്യം കഥാർസിസ് തന്നെ!

സംസാരിക്കുന്നയാളുടെ ഓരോ വാക്കും തൊട്ടമുന്നിലെ ഉടൽപ്രതിമയിൽ ചെന്നു തട്ടുന്നുണ്ട്. അവിടത്തെ നിസ്സംഗഭവ്യത തിരിച്ചു കൊള്ളുന്നുണ്ട്. സ്റ്റേജിൽ രണ്ടുപേർ. നാടകത്തിലേക്ക് അയാൾ ചെറുതല്ലാത്ത ഒരാളെയാണ് വലിച്ചു കേറ്റിയത്. ഏകപാത്ര നാടകമായിരുന്നത് ഇരുപാത്ര നാടകവും പിന്നീട് ബഹുപാത്ര നാടകവുമായി പരിണമിക്കുന്നു. മോദിയുടെ മുന്നിൽ ചെയ്യണമെന്നുണ്ടായിരുന്നു ഭീമന്. ഇവിടെത്തന്നെ അവസരമുള്ളപ്പോൾ വേദി എന്തിന് കേന്ദ്രത്തിലേക്കു മാറ്റണം! കൂവുന്നത് പ്രതിഷേധമാണെന്ന് അറിയുന്ന ആൾ നിശ്ശബ്ദതയുടെ തീഷ്ണമായ പ്രതിഷേധം പെട്ടെന്ന് തിരിച്ചറിഞ്ഞുകാണില്ല. സ്ക്രിപ്റ്റില്ലാത്ത നാടകത്തിന്റെ ശക്തിയും പ്രത്യേകതയുമാണത്.’ -ആസാദ് അഭിപ്രായപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും താന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ടെന്നായിരുന്നു നടൻ ഭീമൻ രഘുവിന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് തന്റെ അച്ഛനുമായി പലപ്പോഴും സാമ്യം തോന്നാറുണ്ടെന്നും രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായി വളരെ ഇഷ്ടമാണെന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യാത്രക്കാർ കുറഞ്ഞു; സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിസന്ധിയിൽ

Next Post

വിവാദങ്ങൾക്കിടെ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വിവാദങ്ങൾക്കിടെ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

വിവാദങ്ങൾക്കിടെ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

നിപ ബാധിച്ചവർക്ക് 70 ശതമാനം വരെ മരണസാധ്യത; കോവിഡി​ന് മൂന്ന് ശതമാനം -പഠനം

നിപ ബാധിച്ചവർക്ക് 70 ശതമാനം വരെ മരണസാധ്യത; കോവിഡി​ന് മൂന്ന് ശതമാനം -പഠനം

വെള്ളം കുടിക്കാനായി കുപ്പി തുറന്നു; കുപ്പിയിലുണ്ടായിരുന്നത് മൂത്രം

വെള്ളം കുടിക്കാനായി കുപ്പി തുറന്നു; കുപ്പിയിലുണ്ടായിരുന്നത് മൂത്രം

യുപിഐ ഇടപാടുകൾ ഇനി സൂപ്പർഫാസ്റ്റ്

യുപിഐ ഇടപാടുകൾ ഇനി സൂപ്പർഫാസ്റ്റ്

അട്ടപ്പാടിയിൽ ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

അട്ടപ്പാടിയിൽ ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In