കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിൽ കർശന നിയന്ത്രണങ്ങളിൽ ഇളവ്. വടകര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലാണ് ഇളവ്.കണ്ടെയ്ൻമെന്റ് സോണുകളിലെ എല്ലാ കടകൾക്കും പ്രോട്ടോകോൾ പാലിച്ച് രാത്രി എട്ടു മണി വരെയും ബാങ്കുകൾക്ക് ഉച്ചയ്ക്ക് രണ്ടു മണിവരെയും പ്രവർത്തിക്കാം. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കുകയും ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിയന്ത്രിക്കുകയും വേണം.
വടകര താലൂക്കിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യാപ്പള്ളി, കാവിലുംപാറ, പുറമേരി, ചങ്ങോരത്ത് എന്നീ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കണ്ടൈയ്ൻമെന്റ് സോണുകളിലാണ് ഇളവുകൾ അനുവദിച്ചത്. മറ്റു നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും.